വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍: ഫസ്റ്റ്ലുക്ക്
ദിലീപിന്റെ പുതിയ ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇതിഹാസ കായിക താരങ്ങളെല്ലാം പത്താം നമ്പര്‍ ജേഴ്‌സിയിലാണ് കളത്തില്‍ ഇറങ്ങിയിരുന്നത്. അതുപോലെ ജയിയില്‍ താനും പത്താം നമ്പരാണെന്ന് സൂചിപ്പിക്കുന്ന ദിലീപ് കഥാപാത്രത്തെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറഡോണ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മെസി, പെലെ തുടങ്ങി പത്താം നമ്പരുകാരായ ഇതിഹാസ താരങ്ങളും പോസ്റ്ററിലുണ്ട്.
ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒരുമിക്കുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.