ഒടിയനു ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് വി എ ശ്രീകുമാര്‍ മേനോൻ
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയൻ തീയേറ്ററില്‍ എത്തിയിരിക്കുന്നു. ഒടിയന്റെ സംവിധായകനെന്ന നിലയില്‍ താൻ സംതൃപ്‍തനാണെന്ന് വി എ ശ്രീകുമാര്‍ മേനോൻ പറഞ്ഞു. ടിപ്പിക്കല്‍ മാസ് എന്റര്‍ടെയ്ൻമെന്റ് ആക്ഷൻ സിനിമയ്ക്കായി പോയവര്‍ ചില കമന്റുകള്‍ പറയുന്നുണ്ട്. എന്നാല്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ ഒടിയന്റെ ഇമോഷണല്‍ ജേര്‍ണിയുടെ കൂടെ നടന്നുതുടങ്ങുന്നുണ്ടെന്നാണ് തനിക്ക് തീയേറ്ററില്‍ നിന്ന് മനസ്സിലായതെന്നും വി എ ശ്രീകുമാര്‍ പറയുന്നു
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയൻ തീയേറ്ററില്‍ എത്തിയിരിക്കുന്നു. ഒടിയന്റെ സംവിധായകനെന്ന നിലയില്‍ താൻ സംതൃപ്‍തനാണെന്ന് വി എ ശ്രീകുമാര്‍ മേനോൻ പറഞ്ഞു. ടിപ്പിക്കല്‍ മാസ് എന്റര്‍ടെയ്ൻമെന്റ് ആക്ഷൻ സിനിമയ്ക്കായി പോയവര്‍ ചില കമന്റുകള്‍ പറയുന്നുണ്ട്. എന്നാല്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ ഒടിയന്റെ ഇമോഷണല്‍ ജേര്‍ണിയുടെ കൂടെ നടന്നുതുടങ്ങുന്നുണ്ടെന്നാണ് തനിക്ക് തീയേറ്ററില്‍ നിന്ന് മനസ്സിലായതെന്നും വി എ ശ്രീകുമാര്‍ മേനോൻ പറയുന്നു
വി എ ശ്രീകുമാര്‍ മേനോന്റെ അഭിമുഖം കാണാം
."
വി എ ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍
ഞാൻ ആദ്യത്തോ ഷോ കണ്ടു. നാലര മണിക്ക് കവിത തീയേറ്ററില്‍ വെച്ചാണ് കണ്ടത്. വളരെ ഹൈപ്പോടെ വന്ന ഒരു പടത്തിന് ഉള്ള ആരവം ഞാൻ കണ്ടു. സിനിമയല്ല അപ്പോള്‍ ഞാൻ കണ്ടത്. സിനിമ ഒരുപാട് തവണ കണ്ടതാണല്ലോ, ആളുകളുടെ മുഖഭാവങ്ങളും ശരീരഭാഷയുമാണ് ശ്രദ്ധിച്ചത്. എവിടെയൊക്കെ ആളുകള്‍ക്ക് ബോറടിക്കുന്നുണ്ടാവുമെന്നുമൊക്കെ നമുക്ക് അറിയാമല്ലോ. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, ഒരു ടിപ്പിക്കല്‍ മാസ് ആക്ഷൻ സിനിമ എന്റര്‍ടെയ്നറിനായി പോയവര്‍, കുറച്ചുപേര്‍ നിരാശപ്പെട്ട കമന്റുകളൊക്കെ ഫേസ്ബുക്കിലും സാമൂഹ്യമാധ്യമങ്ങളിലും പറയുന്നുണ്ട്. അങ്ങനെ പോയിട്ട് നിരാശപ്പെട്ടവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അവര്‍ക്ക്, അത് ന്യായമാണ്. പക്ഷേ കണ്ടിറങ്ങിയ ആള്‍ക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും സിനിമ കാണുമ്പോഴുള്ള ആള്‍ക്കാരുടെ, ഞാൻ കണ്ട പ്രതികരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഒരുപാട് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സിനിമയാണ് ഇത് എന്നാണ്.
ഒടിയന്റെ ഒടിവിദ്യയുടെ മാജിക്കിനെക്കാളും ഒടിയന്റെ ജീവിതത്തില്‍ കൂടിയുള്ള യാത്രയാണ് സിനിമ. ഒടിയനെന്ന പച്ചയായ മനുഷ്യനെക്കുറിച്ചുള്ള സിനിമയാണ് ഇത്. ലാലേട്ടന്റെ എൻട്രി കഴിഞ്ഞാല്‍ അവിടന്ന് അങ്ങോട്ട് ഇമോഷണല്‍ ജേര്‍ണിയാണ്. അവിടെ കണ്ട ബഹുഭൂരിപക്ഷം ആള്‍ക്കാരും ഈ ഇമോഷണല്‍ ജേണിയുടെ കൂടെ നടന്നുതുടങ്ങിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബപ്രേക്ഷകര്‍ ഒരുപാട് ഇഷ്‍ടപ്പെടുന്നുണ്ട്. പഴയ ലാലേട്ടന്റെ ക്യൂട്നസ്, വൈബ്രന്റായ അഭിനയ ശൈലി, കുസൃതിയുള്ള ലാലേട്ടൻ, മഞ്ജു വാര്യരുടെ പഴയ സിനിമകളിലെ ചടുലതയുമൊക്കെ ഒടിയനില്‍ കാണാം. ഇതൊക്കെ അഭിപ്രായങ്ങളാണ്. ആകെ നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്, കുടുംബപ്രേക്ഷകര്‍ വീണ്ടും വീണ്ടും തീയേറ്ററിലേക്ക് വരും എന്നാണ്.
സംവിധായകനെന്ന നിലയില്‍ വളരെയധികം സംതൃപ്‍തനാണ്. ഒടിയനെപ്പോലെ ഒരു മിത്തിന്റെ കഥ പറഞ്ഞു ഫലിപ്പിക്കല്‍ എളുപ്പമല്ലല്ലോ?. മികച്ച ഒരു തിരക്കഥയുടെ പിന്തുണയുണ്ടായിരുന്നു. സാങ്കേതികപ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരുന്നു. ഷാജികുമാറിന്റെ അതിമനോഹരമായ ഛായാഗ്രാഹണം. സാം സി എസ്സിന്റെ ത്രസിപ്പിക്കുന്ന, വ്യത്യസ്തമായ പശ്ചാത്തല സംഗീതം, നിശബ്‍ദതയ്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. എം ജയചന്ദ്രന്റെ കേട്ട് ഇഷ്‍ടപ്പെട്ട പാട്ടുകള്‍. പീറ്റര്‍ ഹെയ്നിന്റെ ആക്ഷൻ സ്വീക്വൻസ്. ക്ലൈമാക്സ് വ്യത്യസ്‍തമായി ചെയ്‍ത ആക്ഷൻ സ്വീക്വൻസ് ആണ്. ലാലേട്ടൻ സ്ട്രഗിള്‍, അങ്ങനെ നോക്കുമ്പോള്‍ ആളുകളെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ട്. അതൊക്കെ ഏകോപിപ്പിച്ച ആളെന്ന നിലയില്‍ ഞാൻ സംതൃപ്തനാണ്.