'തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; നീതി നടപ്പിലാകുമെന്ന് പ്രതീക്ഷ, ജോലിസ്ഥലത്ത് എല്ലാവരും സുരക്ഷിതരായിക്കണം'

സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്.

Those who do wrong must be punished Hope justice will be served says actor tovino thomas

തിരുവനന്തപുരം: തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയ്യാറെന്നും ടൊവിനോ തോമസ് പറഞ്ഞു.

കുറ്റാരോപിതർ രാജിവച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിൽ ആവശ്യമാണ്. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്.ആൾക്കൂട്ട വിചാരണയല്ല വേണ്ടതെന്നും എല്ലാ നിയമത്തിന്റെ വഴിക്ക് നടക്കണമെന്നും പറഞ്ഞ ടൊവീനോ ജോലി സ്ഥലത്ത് സ്ത്രീകളും പുരുഷൻമാരും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ടൊവീനോ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios