പൃഥ്വിയുടെ കാളിയന്‍ പ്രചോദനമായി; തോണ്ട ശ്രദ്ധനേടുന്നു
ഡിക്ശണ്‍ പൗലോസ് അണിയിച്ചൊരുക്കിയ തോണ്ട യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ജോബിന്‍ ഇഗ്നേഷ്യസാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന് വേണ്ടി ബിജിഎം ഒരുക്കിയ പ്രകാശ് അലെക്സാണ് തോണ്ടയ്ക്കും ബിജിഎം ഒരുക്കിയിരിക്കുന്നത്
പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന കാളിയന്‍ അടുത്തിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെല്ലാം ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു. ചരിത്രം വിസ്മരിച്ച കാളിയനെന്ന വേണാട് നട്ടിലെ പോരാളിയുടെ കഥയാണ് എസ് മഹേഷ് ചിത്രം പറയുന്നത്.
അതിനിടയിലാണ് കാളിയനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് തോണ്ട എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം എത്തിയത്. ഡിക്ശണ്‍ പൗലോസ് അണിയിച്ചൊരുക്കിയ തോണ്ട യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ജോബിന്‍ ഇഗ്നേഷ്യസാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന് വേണ്ടി ബിജിഎം ഒരുക്കിയ പ്രകാശ് അലെക്സാണ് തോണ്ടയ്ക്കും ബിജിഎം ഒരുക്കിയിരിക്കുന്നത്.
17 മിനിട്ടുള്ള തോണ്ട ആരംഭിക്കുന്നതുതന്നെ കാളിയനെക്കുറിച്ച് സെര്‍ച്ച് ചെയ്തുകൊണ്ടാണ്. ദിവസങ്ങള്‍ക്കകം പതിനയ്യായിരത്തിലധികം കാഴ്ചക്കാരാണ് യൂട്യൂബില്‍ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചത്.