വീരമാദേവിയിലൂടെ സണ്ണി ലിയോണ്‍ തമിഴിലെത്തുന്നു
ചെന്നൈ: ബോളിവുഡില്‍ ചുവടുറപ്പിച്ച സണ്ണി ലിയോണ്‍ തമിഴ് സിനിമാമേഖലയിലും സാനിധ്യമറിയിക്കുന്നു. 'വീരമാദേവി' എന്ന പുതിയ ചിത്രത്തിലൂടെയാണ് സണ്ണി തമിഴിലെത്തുന്നത്. അഭിനേത്രി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും വീരംദേവി തനിക്ക് വളര്‍ച്ച തരുമെന്ന് സണ്ണി ഐഎഎന്‍എസിനോട് പറഞ്ഞു.
യോദ്ധാവായ രാജകുമാരിയുടെ വേഷമാണ് വീരമാദേവിയില്‍ സണ്ണിക്ക്. കഥാപാത്രത്തിന് വേണ്ടി കൊടുത്ത പ്രയ്തനം വളരെ അത്ഭുതപ്പെടുത്തുന്നതാണെന്നും ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണെന്നും സണ്ണി പറഞ്ഞു. ഭാഷ പ്രശ്നമാകില്ലെയെന്ന ചോദ്യത്തിന് സണ്ണി പറഞ്ഞത് ഇങ്ങനെ. വെല്ലുവിളികളുണ്ട്, പക്ഷേ സിനിമക്ക് വേണ്ടി അത് പഠിച്ചെടുക്കുന്നതില്‍ തനിക്ക് പ്രശനമില്ല. വ്യത്യസ്തമായ ഒരു സംസ്ക്കാരം പഠിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും സണ്ണി പറഞ്ഞു.
ഹിന്ദിയിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒതുങ്ങിനില്‍ക്കാന്‍ സണ്ണി താല്‍പ്പര്യപ്പെടുന്നില്ല. പ്രാദേശിക ഭാഷകളിലെ സിനിമകളിലും സണ്ണിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നെ താല്‍പ്പര്യപ്പെടുത്തുന്ന സിനിമകള്‍ വരികയാണെങ്കില്‍ ഉറപ്പായും താന്‍ ചെയ്യുമെന്നും സണ്ണിപറഞ്ഞു.