28 വര്‍ഷങ്ങള്‍ക്ക് ശേഷം 'കുട്ടി ആനന്ദി'നെ തിരഞ്ഞ് സുഹാസിനി; കാത്തിരിപ്പ് തുടരുന്നു

സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ ടെലിവിഷന്‍ സീരീസിലെ ഒരു ഭാഗമായിരുന്നു കുട്ടി ആനന്ദ്. ഇതിലെ ഒരു ദൃശ്യം അത്യാവശ്യമായി വേണമെന്നതാണ് ആവശ്യമെന്നും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പെണ്‍ സീരീസിന്‍റെ ലിങ്കുകള്‍ കിട്ടിയെങ്കിലും അതിലെ കുട്ടി ആനന്ദിനായി കാത്തിരിക്കുകയാണ് സുഹാസിനി

Suhasini Maniratnam tweet on kutty anand

ചെന്നൈ: മലയാളത്തിലെന്നല്ല ദക്ഷിണേന്ത്യയെ ഒന്നാകെ അഭിനയമികവുകൊണ്ട് വിസ്മയിപ്പിച്ച നടിയാണ് സുഹാസിനി. മികച്ച സംവിധായികയാണ് താനെന്നും അവര്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുഹാസിനി മണിരത്നത്തിന്‍റെ ഒരു ട്വീറ്റ് ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

ഹ്രസ്വചിത്രങ്ങള്‍ ഇത്രയേറെ സജീവമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ താന്‍ സംവിധാനം ചെയ്ത 'കുട്ടി ആനന്ദ്' ന്‍റെ യുടൂബ് ലിങ്ക് ആരുടെയെങ്കിലും കയ്യിലുണ്ടോയെന്നാണ് അവര്‍ക്ക് അറിയേണ്ടത്. അമല, കക്ക രവി എന്നിവര്‍ അവിസ്മരണീയമാക്കിയ ഹ്രസ്വചിത്രമാണ് ‘കുട്ടി ആനന്ദ്’. ആനന്ദ് എന്ന കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ചും അവനെ പരിചരിക്കാനെത്തുന്ന യുവ ഡോക്ടര്‍ അനുവിനെക്കുറിച്ചുമാണ് ചിത്രം പറഞ്ഞത്.

സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ ടെലിവിഷന്‍ സീരീസിലെ ഒരു ഭാഗമായിരുന്നു കുട്ടി ആനന്ദ്. ഇതിലെ ഒരു ദൃശ്യം അത്യാവശ്യമായി വേണമെന്നതാണ് ആവശ്യമെന്നും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പെണ്‍ സീരീസിന്‍റെ ലിങ്കുകള്‍ കിട്ടിയെങ്കിലും അതിലെ കുട്ടി ആനന്ദിനായി കാത്തിരിക്കുകയാണ് സുഹാസിനി.

 

Latest Videos
Follow Us:
Download App:
  • android
  • ios