നമ്മൾ അറിയാതെ പോകുന്ന ചില ഉത്തരങ്ങൾ, കയ്യടി നേടി ഷോര്‍ട് ഫിലിം
സൗഹൃദം, പ്രണയം എന്നിവയെ മുഖ്യ പ്രമേയമാക്കി സൂരജ് ജയ് മേനോൻ സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രമാണ് അറിയാത്ത ഉത്തരം. റിയ, ഷാനു, അരവിന്ദ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിയിലെ മനോഹരമായ പല ലൊക്കേഷനുകളും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.

ഇൻസ്പയർ ഓൾ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഗീതു ചന്ദ്രൻ, ദിവ്യ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ദിവ്യ മനോജ്, രാഹുൽ പിള്ള , വിനയ്, സിയാ ശ്യാം, അഡ്വ.ജയപ്രകാശ്, സൂരജ് ജയ് മേനോൻ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പത്തുവർഷമായി അഡ്വെർടൈസിങ്, പബ്ലിക് റിലേഷൻസ് മേഖലയിൽ ജോലി ചെയ്യുന്ന സൂരജ് നിരവധി സിനിമകളിലും , ഹ്രസ്വ ചിത്രങ്ങളിലും, പരസ്യ ചിത്രങ്ങളിലും തീരക്കഥാകൃത്തായും, അസ്സിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളില്‍ അഭിനേതാവായും എത്തിയിട്ടുണ്ട്.