'ഈ പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണണം; കാരണമുണ്ട്'
രക്താര്‍ബുദം ബാധിച്ച ഒരു പെണ്‍കുട്ടി അയ്യപ്പനെ ദര്‍ശിക്കാന്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഗുരുസ്വാമി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ വേറിട്ട വഴിയില്‍ കൂടി അനുകൂലിക്കുന്നതാണ് ഹ്രസ്വചിത്രം. യദുകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
രക്താര്‍ബുദം ബാധിച്ച ഒരു പെണ്‍കുട്ടി അയ്യപ്പനെ ദര്‍ശിക്കാന്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സുജിത്ത് ഓര്‍ബിറ്റ് ആന്റ് വൈഗ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യദുകൃഷ്ണന്‍, സ്വാതി അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.