'ഒഴിവ് ദിവസത്തെ കളി' എന്തുകൊണ്ടാണ് ഒരു റിയല്‍ സിനിമയാവുന്നത്; ഈ വീഡിയോ പറയും

promo video ozhiv divasathe kali

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ 'ഒഴിവുദിവസത്തെ കളി' ജൂണ്‍ 17 നു തിയേറ്ററിലെത്തുന്നു. പ്രമുഖ കഥാകൃത്ത് ഉണ്ണി ആര്‍ എഴുതിയ ഇതേ പേരുള്ള കഥയ്ക്ക് ഒരാള്‍പ്പൊക്കത്തിലൂടെ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരന്‍ തീര്‍ത്ത വ്യത്യസ്തമായ സിനിമയുടെ പ്രെമോയും പുറത്തിറങ്ങി്  

ഇത് ഒരു വ്യത്യസ്തമായ സിനിമയാണെന്നത് ഒരു അവകാശവാദമല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. 'സത്യസന്ധമായ ഒരു വാഗ്ദാനമാണ്. ഇത്തരമൊരു സിനിമ നിങ്ങള്‍ മലയാളത്തില്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുതരാനാവും. ഇതൊരു പരീക്ഷണ സിനിമയല്ല. ഇത് ഒരു റിയല്‍ സിനിമയാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഈ രണ്ടുമിനിട്ട് വീഡിയോ പറഞ്ഞുതരും.'എന്നാണ് പ്രമോ അവതരിപ്പിച്ച് സനല്‍ എഴുതുന്നത്. 

ചിത്രത്തെ കുറിച്ച് വിക്കിപീഡിയ പറയുന്നത് ഇങ്ങനെ: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ തിരക്കുകളില്‍ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അവസാനം കൂട്ടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കുന്നു മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തില്‍ കള്ളനാകുന്ന ദാസന്‍ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം.
 

Latest Videos
Follow Us:
Download App:
  • android
  • ios