'ദളപതി ഫാന്‍ എന്നാ സുമ്മാവാ'... മകള്‍ക്കൊപ്പമുള്ള ഒഴിവു ദിവസ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍
വിജയ്‍യുടെ പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ദീപാവലി റിലീസ് ആയി എത്തുന്ന "സര്‍ക്കാര്‍' ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എആര്‍ മുരുകദോസിന്‍റെ സംവിധാനത്തില്‍ കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍. സര്‍ക്കാര്‍ പുറത്തിറങ്ങാനിരിക്കെ ചെറിയൊരു ബ്രേക്കിലാണ് വിജയ് ഇപ്പോള്‍. ഈ ഇടവേള കുടുംബത്തോടൊപ്പം കാനഡയില്‍ ആസ്വദിക്കുകയാണ് വിജയ്.
ഇളയതളപതി വിജയ്‍യുടെ പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ദീപാവലി റിലീസ് ആയി എത്തുന്ന "സര്‍ക്കാര്‍' ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എആര്‍ മുരുകദോസിന്‍റെ സംവിധാനത്തില്‍ കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍.
സര്‍ക്കാര്‍ പുറത്തിറങ്ങാനിരിക്കെ ചെറിയൊരു ബ്രേക്കിലാണ് വിജയ് ഇപ്പോള്‍. ഈ ഇടവേള കുടുംബത്തോടൊപ്പം കാനഡയില്‍ ആസ്വദിക്കുകയാണ് വിജയ്.കാനഡ യാത്രയില്‍ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വൈറലായിരിക്കുകയാണിപ്പോള്‍.
ദളപതി ഫാന്‍ എന്നാ സുമ്മാവാ.. എന്ന് പറഞ്ഞാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ടൊറന്‍റോയിലെ മാളില്‍ മകള്‍ സാഷയ്ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‍യുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.
ചില ചിത്രങ്ങളില്‍ വിജയ് മുഖം മറച്ചിരിക്കുന്നതു കാണാം. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നതിനിടയില്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാനുമാണ് മുഖം മറച്ചിരിക്കുന്നതെന്നാണ് ആരാധകരു സംസാരം.
വിജയ് -സംഗീത ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. രണ്ടുപേരും അച്ഛന്‍റെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മകന്‍ സഞ്ജയ് വേട്ടക്കാരനില്‍ ഗനരംഗത്തും ദിവ്യ തെറി എന്ന ചിത്രത്തില്‍ വിജയ്‍യുടെ മകളായി തന്നെയുമാണ് വേഷമിട്ടത്.