ഫുട്ബോള്‍ പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയാണ് പന്ത്. ഫുട്ബോള്‍ ആവേശത്തോടെ കാണുന്ന ആമിന എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മികച്ച ബാലതാരത്തിനുള്ള പുരസ്‍കാരം നേടിയ അബനി ആദിയാണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 25ന് ആണ് ചിത്രം റിലീസ് ചെയ്യുക.

പ്രണയകഥ ഒരുക്കിയ ആദിയാണ് പന്ത് സംവിധാനം ചെയ്യുന്നത്. ആബിനയുടെ പിതാവ് കൂടിയായ ആദിയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വിനീത്, നെടുമുടി വേണു, ഇന്ദ്രൻസ്, സുധീര്‍ കരമന, സുധീഷ്, ശ്രീകുമാര്‍, ജയകൃഷ്‍ണൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനേഷ് എം പി, ഷംസുദ്ദീൻ കുട്ടോത്ത് എന്നിവരുടെ വരികള്‍ക്ക് ഇഷാൻ ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു.