തിയറ്ററിനകത്തെ ചളിയന്‍മാരേ നിങ്ങള്‍ക്കായി ഇതാ ഒരു ഭാഷാ പണ്ഡിതന്‍

orion champadiyil

വെളിച്ചമണഞ്ഞാൽ തിയറ്ററിനകം കൂവി വെളിപ്പിക്കുന്നവ​രേ, ചളിയന്‍മാരേ നിങ്ങൾക്ക്​ സ്വന്തമായി ഇനി ഒരു പേരുണ്ടാകും. നിങ്ങൾക്ക്​ മാത്രമല്ല തിയറ്ററിനകത്തെ ശല്യക്കാർക്കൊക്കെ പ്രത്യേകം പേരുകൾ റെഡിയാണ്​. ഇതിനായി സിനിമാ തിയറ്ററിനകത്തെ ശല്യക്കാരുടെ നിഘണ്ടു തന്നെ ഫേസ്​ബുക്കിൽ തയാറായിക്കഴിഞ്ഞു. നിറഞ്ഞുനിൽക്കുന്ന സിനിമാ തിയറ്റർ സമൂഹത്തി​ന്‍റെ ഒരു പരിഛേദമാണ്​. ഏതെല്ലാം പ്രകൃതക്കാരും സ്വഭാവമുള്ളവരും സമൂഹത്തിൽ ഉണ്ടോ അതി​ന്‍റെയെല്ലാം പതിപ്പുകൾ ആ നാലു ചുവരുകൾക്കിടയിൽ കാണാനാകും. വെളിച്ചമണയുന്നതോടെയായിരിക്കും പലരുടെയും തനിസ്വരൂപം പുറത്തിറങ്ങുക. കൂവി വിളിക്കുന്നവർ, തെറികള്‍ വിളിച്ചു കൂവുന്നവര്‍ മുതൽ അങ്ങനെ വിവിധ തരക്കാരാണവർ. 

സിനിമാ തിയറ്ററിലെ ‘ശല്യക്കാരെ’ ന്യൂജെൻ രീതിയിലും ഭാഷയിലും പരിചയപ്പെടുത്തുകയാണ്​ ഈ ഫേസ്​ബുക്ക്​ പേജ്​. ഇതിനായി ഇവർ തയാറാക്കിയ നിഘണ്ടു കൗതുകവും യാഥാർഥ്യവും ഉൾചേരുന്നതാണ്​. പുറത്തുകേൾക്കുന്ന അർഥമാകില്ല പല വാക്കുകൾക്കും ഈ തിയറ്റർ നിഘണ്ടുവിൽ കാണുക. ഓറിയോൺ ചമ്പടിയിൽ ഒരുക്കിയ ടെക്​നിക്കൽ റീസൺസ്​ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ കൗതുക നിഘണ്ടു ഒരുക്കിയിരിക്കുന്നത്. 

ബോറൻ എന്നാൽ ഈ  നിഘണ്ടുവിൽ തിയറ്ററിലിരുന്ന്​ ഫോൺ തെളിച്ചുവെച്ച്​ പിറകിലിരിക്കുന്നവരുടെ കണ്ണ്​ മഞ്ഞളിപ്പിക്കുന്നവനാണ്​. അറുബോറൻ എന്ന്​ തിയറ്റർ ഭാഷയിൽ പറഞ്ഞാൽ ഹൊറർ സിനിമക്ക്​ കേറിയിട്ട്​ പേടിച്ച്​ നിക്കറിൽ മുള്ളുന്ന ഘട്ടം വരെ എത്തു​മ്പോള്‍ 40 വർഷം പഴക്കമുള്ള അലമ്പ്​ കോമഡി ഉച്ചത്തിൽ പറഞ്ഞ്​ മറ്റുള്ളവർക്ക്​ ശല്യമുണ്ടാക്കുന്നവനാണ്​.

കൊച്ചി മൈത്രി അഡ്വടൈസിങ്​ കമ്പനിയിലെ സീനിയർ ആർട്​ ഡയറക്​ടർ ആണ്​ നിഘണ്ടു തയാറാക്കിയ ‘തിയറ്റർ ഭാഷാ പണ്ഡിതൻ’ ആയ ഓറിയോൺ സോയ. ആർ.എൽ.വി കോളജ്​ ഓഫ്​ മ്യൂസിക്​ ആന്‍റേ​ ഫൈനാർട്​സിൽ നിന്നാണ്​ ബിരുദപഠനം പൂർത്തിയാക്കിയത്

ബോറന്‍ (നാമം/Noun): തീയേറ്ററിലിരുന്ന് ഫോൺ തെളിച്ചു വച്ച് പിറകിലിരിക്കുന്നവരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നവന്‍

orion champadiyil

അറുബോറന്‍ (നാമം/Noun): ഹൊറര്‍ സിനിമയ്ക്ക് കേറിയിട്ട് പേടിച്ച് നിക്കറില്‍ മുളളുന്ന ഘട്ടം വരെ എത്തുമ്പോള്‍ നാല്‍പ്പത് വര്‍ഷം പഴക്കമുളള അലമ്പ് കോമഡി ഉച്ചത്തില്‍ പറഞ്ഞ് മറ്റുളളവര്‍ക്ക് ശല്യമുണ്ടാക്കുന്നവന്‍. 

orion champadiyil

ഊളന്‍ (നാമം/Noun): മേല്‍പറഞ്ഞ അറുബോറന്‍ ഹൊറര്‍ പടം കണ്ട് കഴിഞ്ഞ് പുറത്തിറങ്ങി "പടം പോര, ഒട്ടും പേടിയായില്ല എന്നും പറയുന്നുത്.

orion champadiyil

സ്മിഞ്ചണാച്ചന്‍/പോപ്ബോറന്‍ (നാമം/Noun): സൈലന്‍സ് മുഖ്യമായും വരുന്ന സിനിമയുടെ ഇടയില്‍ 'കറുമുറെ കറുമുറെ' ശബ്ദത്തില്‍ പോപ്കോൺ തിന്നു വെറുപ്പിക്കുന്നവന്‍ താമസിച്ചേ വരൂ. ആളുകളെ ചവിട്ടി മെതിച്ച് കടന്നുപോകും. 

orion champadiyil

ബ്രൂസ്ലി ബോറന്‍ (നാമം/Noun): സിനിമ രസം പിടിച്ചു വരുമ്പോ സീറ്റിന്‍റെ പിന്നില്‍ ചവിട്ടും.കൃത്യമായ ഇടവേളകളില്‍ ഇത് സംഭവിക്കും. 

orion champadiyil

ശവി (നാമം/Noun): നാട്ടാരുടെ വെറുപ്പ് മൊത്തമായി കിട്ടി തീയേറ്ററില്‍ത്തന്നെ ശവമാകാന്‍ സര്‍വ്വഥാ യോഗ്യതയുളളവന്‍. 

orion champadiyil

പുഛിസ്റ്റ് (നാമം/Noun): നല്ല സീനുകളും മറ്റും വരുമ്പോള്‍ ഇതൊക്കെ എന്ത്, എന്ന ജല്പനങ്ങള്‍, കമന്‍റുകള്‍. 

orion champadiyil

കുര്‍ക്കിസ്റ്റ് (നാമം/Noun): തീയറ്ററില്‍ കിടന്നുറങ്ങി കൂര്‍ക്കം വലിച്ച് മറ്റുളളവരെ ശല്യപ്പെടുത്തുന്നവര്‍. 

orion champadiyil

ടോര്‍ച്ചെറര്‍/Torturer (നാമം/Noun): പടം തുടങ്ങിയ ശേഷം കയറി മൊബൈല്‍ ഫ്ലാഷ് കൊണ്ട് സീറ്റ് കണ്ടെത്തുന്നവന്‍

orion champadiyil

അശ്ലീലബോറന്‍ (നാമം/Noun): അശ്ലീലമില്ലാത്ത സീനുകളില്‍ പോലും അശ്ലീലം കണ്ടെത്തി അലമ്പ് കമന്‍റടിക്കുന്നവന്‍

orion champadiyil

വിജ്ഞാനബോറന്‍ (നാമം/Noun): സുഹൃത്തുക്കളോട് സിനിമയുടെ ഇടക്ക് അനാവശ്യ സിനിമാവിജ്ഞാനം വിളമ്പുന്നവന്‍. 

orion champadiyil

Amul Parents (നാമം/Noun): R Rated ഹൊറര്‍ സിനിമയ്ക്ക് പോലും കരയുന്ന കൊച്ചുകുട്ടികളെയും കൊണ്ട് തീയേറ്ററില്‍ വരുന്നവര്‍.

orion champadiyil

കുശുകുശാംഗിതന്‍ (നാമം/Noun): പ്രധാന സീനുകളില്‍ മാത്രം പിറകിലിരുന്നു കുശുകുശുക്കുന്നവന്‍. 

orion champadiyil

ക്ലൈമാക്സറപ്പന്‍ (നാമം/Noun): ക്ലൈമാക്സ് എന്താകുമെന്ന് നേരത്തേ അറിഞ്ഞ ശേഷം വെളിപ്പെടുത്തുന്നവന്‍.

orion champadiyil

കൊലബോറന്‍ (നാമം/Noun): ഫോൺ സൈലന്‍റില്‍ പോലും ഇടാതെ കാള്‍ വരുമ്പോള്‍ ഒച്ചത്തില്‍ സംസാരിക്കുന്നവന്‍(സംസാരം തിയേറ്ററിന്‍റെ പുറത്തു കേള്‍ക്കും)

orion champadiyil

ലെക്ചര്‍ ബോറന്‍ (നാമം/Noun): ഒരു താല്‍പ്പര്യവുമില്ലാതെ കൂടെ വന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകാന്‍ സിനിമയിലുടനീളം അതേപ്പറ്റി ലെക്ചര്‍ കൊടുക്കുന്നവന്‍. 

orion champadiyil

ധൃത്യന്ത്യകുതുകി (നാമം/Noun):സിനിമ തീരും മുമ്പ് തിടുക്കപ്പെട്ട് ഇറങ്ങിയോടുകയും, വാതില്‍ക്കല്‍ പോയി നിന്ന് ബാക്കി കൂടി കാണാന്‍ വാ പൊളിച്ചു നില്‍ക്കുകയും ചെയ്യുന്നവന്‍. 

orion champadiyil
 

Latest Videos
Follow Us:
Download App:
  • android
  • ios