ഇതാണ്, 'പ്രഭയുടെ മാണിക്യന്‍'; ഒടിയനിലെ ആദ്യത്തെ വീഡിയോ ഗാനം
ഗ്രാമവും പഴയ തറവാടുമൊക്കെ ഉൾപ്പെടുത്തി മികച്ച ദൃശ്യാവിഷ്കാരമാണ് ഗാനത്തിന് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിനിടെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്.
ഒടിയന്‍ മാണിക്യന്‍റെ ഒടി വിദ്യകള്‍ക്കായി മലയാള സിനിമയുടെ കാത്തിരിപ്പ് ആവേശം കൂട്ടി ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാൽ ആലപിച്ച ‘മാനം തുടുക്കണ് നേരം വെളുക്കണ്’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മോഹൻലാലും മഞ്ജുവാരിയരും സന അൽത്താഫുമാണ് ഗാനരംഗത്ത് എത്തിയിരിക്കുന്നത്.
ഗ്രാമവും പഴയ തറവാടുമൊക്കെ ഉൾപ്പെടുത്തി മികച്ച ദൃശ്യാവിഷ്കാരമാണ് ഗാനത്തിന് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിനിടെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
പ്രണയാതുരനായി ലാലെത്തിയ ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ തന്നെയാണ് ഈ ഗാനത്തിന്റെയും ഈണം പകര്‍ന്നിരിക്കുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ പാടുന്ന ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് നിർമ്മാണം. ക്യാമറ ഷാജി. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയേറ്ററുകളില്‍ എത്തും.