നിഖില വിമൽ നിർമ്മിച്ച 'വേലി'!
അരവിന്ദന്റെ അതിഥികളിലൂടെ മലയാളിയുടെ വീട്ടുകാരിയായി മാറിയ നിഖില വിമൽ നിർമ്മാതാവുമാകുന്നു. നിഖില നിർമ്മിച്ച 'വേലി' എന്ന ഹ്രസ്വ ചിത്രം ഏതാനും ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശേഷം ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രകാരനായ ഗോപീകൃഷ്ണൻ പൂർണ്ണമായും കൈകൊണ്ട് വരച്ച് എഴുതി തയ്യാറാക്കിയതാണ് പോസ്റ്റർ.

തന്റെ അടുത്ത സുഹൃത്തുക്കളുടെ ഒരു മികച്ച കലാസംരഭത്തിന് ഒപ്പം നിൽക്കുകയായിരുന്നു എന്ന് നിഖില പറയുന്നു. ചാക്യാർകൂത്ത് കലാകാരൻ കൂടിയായ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധാനവും ആവിഷ്കാരവും നിർവ്വഹിച്ചിട്ടുള്ളത്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണമായ ചില കാര്യങ്ങളുടെ ഡോക്യുമെന്റേഷനാണ് വേലി എന്ന് വിനീത് വാസുദേവൻ ചാക്യാർ വിശദീകരിക്കുന്നു. "ആക്ഷേപഹാസ്യരീതിയിൽ ഒരു കുഞ്ഞു കഥയായാണ് ഇത് അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളും രാഷ്‍ട്രീയവും എല്ലാം ഒരു നാട്ടിൻപുറജീവിതത്തിൽ എങ്ങിനെ കടന്നു വരുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ചിത്രം."
ഇതിനകം നാല് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള വിനീതിന്റെ എല്ലാ സംരഭങ്ങളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലർത്തുന്നവയായിരുന്നു. ഷോർട്ട് ഫിലിം ഫെസ്റ്റുകളിൽ നിരവധി പുരസ്കാരങ്ങൾക്കും അവ അർഹമായിട്ടുണ്ട്. സ്ത്രീകളുടെ ടോയ്‌ലറ്റ് പ്രശ്നത്തെ ആസ്പദമാക്കിയുള്ള 'നിലം' എന്ന ഷോർട്‍ഫിലിം 70 ലക്ഷത്തിലേറെ പ്രേക്ഷകരാണ് യൂട്യൂബിൽ കണ്ടത്. അയ്യപ്പപ്പണിക്കരുടെ കവിതയെ ആസ്പദമാക്കിയുള്ള 'വീഡിയോ മരണം', കുട്ടികളെ കേന്ദ്രമാക്കിയുള്ള 'ഇൻവേഴ്സ്' എന്നീ ലഘുചിത്രങ്ങളും പ്രേക്ഷകശ്രദ്ധയാകർഷിച്ചവയായിരുന്നു.