'കേരള സ്റ്റോറി' ആർഎസ്എസ് വർഗീയ പ്രചാരണത്തിന്റെ ആയുധം, സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  

mv govindan response on kerala story film APN

തിരുവനന്തപുരം : 'ദി കേരള സ്റ്റോറി' എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന  ആയുധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 'കേരള സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന'; കേരള സ്റ്റോറി ബഹിഷ്കരിക്കണമെന്ന് സജി ചെറിയാൻ

സിനിമ നിരോധിക്കണമെന്ന് ആവശ്യം പരിശോധിക്കേണ്ടതാണ്. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണം. മൂന്ന് സാർവദേശീയ മതങ്ങളെ കേരളത്തെ പോലെ വിന്യസിക്കപ്പെട്ട ഒരു ഇടവും ലോകത്തില്ല. നീക്കത്തെ കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'ഇത് നിങ്ങളുടെ സംഘപരിവാർ ഭാവന, ഞങ്ങളുടെ കേരള സ്റ്റോറിയല്ല'; സുദീപ്തോ സെന്നിനോട് രാഹുൽ മാങ്കൂട്ടത്തിൽ

റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ ആയിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ കേരളത്തില്‍ നിന്നുതന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. 

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios