മൂവീ സ്ട്രീറ്റ് അവാര്‍ഡ്: ജോജു മികച്ച നടന്‍; നിമിഷ, സംയുക്ത നടിമാര്‍
പ്രമുഖ ഓണ്‍ലൈന്‍ സിനിമ ഗ്രൂപ്പായ മൂവീ സ്ട്രീറ്റിന്റെ രണ്ടാമത് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവിധ മേഖലകളിലായി ഇരുപതോളം അവാര്‍ഡുകള്‍ ആണ് പ്രഖ്യാപിച്ചത്. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നിമിഷ സജയന്‍ (ഈട, ഒരു കുപ്രസിദ്ധ പയ്യന്‍), സംയുക്ത മേനോന്‍ (ലില്ലി) എന്നിവരാണ് മികച്ച നായികമാര്‍.
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ സിനിമ ഗ്രൂപ്പായ മൂവീ സ്ട്രീറ്റിന്റെ രണ്ടാമത് ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവിധ മേഖലകളിലായി ഇരുപതോളം അവാര്‍ഡുകള്‍ ആണ് പ്രഖ്യാപിച്ചത്. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നിമിഷ സജയന്‍ (ഈട, ഒരു കുപ്രസിദ്ധ പയ്യന്‍), സംയുക്ത മേനോന്‍ (ലില്ലി) എന്നിവരാണ് മികച്ച നടിമാര്‍. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'യാണ് മികച്ച ചിത്രം. സക്കറിയ തന്നെയാണ് മികച്ച സംവിധായകനും. വരുത്തനിലെ മികച്ച പ്രകടനത്തിലൂടെ ഷറഫുദീന്‍ മികച്ച സഹനടനുള്ള പുരസ്‌കാരത്തിനര്‍ഹനായി.
മറ്റ് പ്രധാന അവാര്‍ഡുകള്‍
തിരക്കഥാകൃത്ത് - പി.എഫ് മാത്യൂസ് (ഈ.മ.യൌ)
സ്വഭാവനടി - സാവിത്രി ശ്രീധരന്‍ & സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ)
ക്യാമറാമാന്‍ - ഷൈജു ഖാലിദ് (ഈ.മ.യൌ, സുഡാനി ഫ്രം നൈജീരിയ)
എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള (സുഡാനി ഫ്രം നൈജീരിയ)
സംഗീത സംവിധായകന്‍ - രഞ്ജിന്‍ രാജ് (ജോസഫ്)
പശ്ചാത്തലസംഗീതം - അനില്‍ ജോണ്‍സണ്‍ (ജോസഫ്)
ഗാനരചയിതാവ് - അജീഷ് ദാസന്‍ (പൂമരം, ജോസഫ്)
ഗായകന്‍ - കെ.എസ്. ഹരിശങ്കര്‍ (തീവണ്ടി)
ഗായിക - ആന്‍ ആമി (അരവിന്ദന്റെ അതിഥികള്‍ )
സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി (ഈ.മ.യൌ)
കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ് (കമ്മാരസംഭവം)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - സ്‌നേഹ പലിയേരി (ഈട)
കലാസംവിധാനം - ധുന്ദു രണ്‍ജീവ് (ലില്ലി)
മേക്കപ്പ് ആര്‍ടിസ്റ്റ് - റോണക്‌സ് സേവിയര്‍ (ഞാന്‍ മേരിക്കുട്ടി)
പോസ്റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മങ്ക്‌സ് (ലില്ലി)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്സ് -
ശീതള്‍ ശ്യാം (ആഭാസം)
വി.സി. അഭിലാഷ് (ആളൊരുക്കം)