1000 എപ്പിസോഡുകള്‍ ഒന്നിച്ച്, അഭിനയത്തിനിടെ പ്രണയം; സീരിയൽ അമ്മായിയമ്മയെ ജീവിതത്തിൽ ഭാര്യയാക്കിയ നടൻ

ആയിരം എപ്പിസോഡുകൾ പിന്നിട്ട ചക്രവാകത്തിന് ഇടയ്ക്ക് തന്നെ മേഘ്ന തിരികെ പ്രണയം പറയുകയും ചെയ്തു.

serial actor indraneel and meghana raami love story

സിനിമാ താരങ്ങളെ പോലെ സീരിയൽ അഭിനേതാക്കൾക്കും ആരാധകർ ഏറെയാണ്. പ്രത്യേകിച്ച് ലീഡിം​ഗ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന അഭിനേതാക്കളോട്. അത്തരത്തിലൊരു താരമാണ് ഇന്ദ്രനീൽ. നടി മേഘ്ന റാമി ആണ് ഇന്ദ്രനീലിന്റെ ഭാര്യ. ഒരുമിച്ച് സീരിയലുകളിൽ അഭിനയിച്ച ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും വൻ വിമർശനങ്ങളും പരിഹാസങ്ങളും താരങ്ങൾക്ക് എതിരെ ഇപ്പോഴും ഉയരുന്നുണ്ട്.

സീരിയലിൽ അമ്മായിയമ്മയായും മരുമകനും ആയി അഭിനയിച്ചവരാണ് മേഘ്നയും ഇന്ദ്രനീലും. ഒപ്പം നാല്പത് കാരിയായ മേഘ്നയും ഇന്ദ്രനീലും തമ്മിൽ പ്രായ വ്യത്യാസവുമുണ്ട്. ഇതാണ് ദമ്പതികൾക്ക് നേരെ ഉയരുന്ന സൈബർ ആക്രമണത്തിന് കാരണം. വലിയ തോതിൽ ബോഡി ഷെയ്മിങ്ങിനും മേഘ്ന പാത്രമായിട്ടുണ്ട്. 

തെലുങ്ക് സീരിയൽ താരങ്ങളായ മേഘ്നയും ഇന്ദ്രനീലും 2003ൽ സംപ്രേക്ഷണം ചെയ്തിരുന്ന ചക്രവാകം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. ഇതിൽ അമ്മായി അമ്മ- മരുമകൻ കോമ്പോ ആയിരുന്നു. വൻ ജനശ്രദ്ധനേടിയ സീരിയൽ ടിആർപിയിൽ അടക്കം വൻ ചലനം സൃഷ്ടിച്ചതായിരുന്നു. ചക്രവാകത്തിന് മുൻപ് കാലചക്രം എന്നൊരു സീരിയലിൽ വച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ടു മുട്ടുന്നത്. ഇവിടെ വച്ച് ഇന്ദ്രനീലിന് മേഘ്നയോട് പ്രണയം തോന്നി. ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രായ വ്യത്യാസം കാരണം മേഘ്ന പ്രണയാഭ്യർത്ഥന തിരസ്കരിക്കുക ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചക്രവാകം സീരിയലിൽ വീണ്ടും എത്തിയപ്പോഴും നടൻ ഇതാവർത്തിച്ചു. ഏകദേശം ഒൻപത് തവണ തന്നെ ഇന്ദ്രനീൽ പ്രപ്പോസ് ചെയ്തെന്നാണ് മേഘ്ന പറയുന്നത്. 

ഭാഷ ചതിച്ചാശാനെ..; 'രശ്മികയെ കിണർ വെട്ടി മൂടണ'മെന്ന് മലയാളം റിവ്യു; അമളി പറ്റി ടീം പുഷ്പ

ആയിരം എപ്പിസോഡുകൾ പിന്നിട്ട ചക്രവാകത്തിന് ഇടയ്ക്ക് തന്നെ മേഘ്ന തിരികെ പ്രണയം പറയുകയും ചെയ്തു. ആദ്യം ഇവരുടെ ബന്ധം എതിർത്ത വീട്ടുകാർ, താരങ്ങൾ പിരിയില്ലെന്ന് മനസിലായതോടെ വിവാഹത്തിന് സമ്മതം അറിയിക്കുക ആയിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇവർക്ക് കുട്ടികളില്ല. ഒരു തവണ മേഘ്ന ​ഗർഭിണി ആയെങ്കിലും അത് നഷ്ടപ്പെട്ടു. അതിന്റേതായ ഡിപ്രഷനിലായിരുന്നു താൻ എന്ന് അടുത്തിടെ മേഘ്ന തന്നെ തുറന്നു പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios