'എല്ലാം ദൈവം തോന്നിപ്പിച്ചത്, മകളുടെ പേര് ഓം പരമാത്മ'; വിജയ് മാധവ്- ദേവിക പേരിടലിന് വ്യാപക വിമർശനം
കഴിഞ്ഞ മാസം ആയിരുന്നു വിജയ്- ദേവിക ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.
![criticism against singer vijay madhav and actress devika nambiar after her new born baby name reveal criticism against singer vijay madhav and actress devika nambiar after her new born baby name reveal](https://static-gi.asianetnews.com/images/01jkq3vkzb866ym940xh749326/befunky-collage--26-_363x203xt.jpg)
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ചെറിയ- വലിയ കാര്യങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവ ഏറെ ശ്രദ്ധനേടുകയും ചെയ്യും. നിലവിൽ തങ്ങളുടെ ജീവിതത്തിൽ രണ്ടാമതൊരു കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരങ്ങൾ. കഴിഞ്ഞ മാസം ആയിരുന്നു വിജയ്- ദേവിക ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.
കുഞ്ഞ് ജനിച്ച വിവരം ഇരുവരും സോഷ്യൽ മീഡിയലൂടെ അറിയിക്കുകയും ചെയ്തു. എന്നാലിപ്പോൾ വ്യാപക വിമർശനമാണ് വിജയ്ക്കും ദേവികയ്ക്കും നേരിടേണ്ടി വരുന്നത്. അതിന് കാരണമാകട്ടെ കുഞ്ഞിനിട്ട പേരും. ഇതൊരു പെൺകുഞ്ഞിന് ഇടാൻ പറ്റിയ പേരാണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘ഓം പരമാത്മാ’ എന്നാണ് വിജയ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. എല്ലാം ദൈവം തോന്നിപ്പിച്ചതാണെന്നും ആദ്യ കുട്ടിയുടെ പേരും അങ്ങനെ കിട്ടിയതാണെന്നും വിജയ് പറയുന്നു.
'നമ്മുടെ ചിന്തയിൽ ഈശ്വരൻ പ്രവർത്തിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നിൽ ഈശ്വരൻ പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ട്. അതിലൂടെയാണ് നമ്മുടെ യാത്ര. കുട്ടി ജനിക്കുന്നതിന് മുൻപ് ആണാണോ പെണ്ണാണോ എന്ന് അറിയില്ല. ആ സമയത്ത് മനസിൽ തോന്നിയ പേരാണ് കുഞ്ഞിന് ഇടുന്നത്. മോളുടെ പേര് ‘ഓം പരമാത്മാ’ എന്നാണ് ഇട്ടിരിക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഒരുപാട് സ്പിരിച്വൽ പവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന ഒരു പേരാണ്', എന്നാണ് വിജയ് പേര് വെളിപ്പെടുത്തി പറഞ്ഞത്.
1000 എപ്പിസോഡുകള്‍ ഒന്നിച്ച്, അഭിനയത്തിനിടെ പ്രണയം; സീരിയൽ അമ്മായിയമ്മയെ ജീവിതത്തിൽ ഭാര്യയാക്കിയ നടൻ
പിന്നാലെ വിമർശന കമന്റുകളും വന്നു. 'ജീവാത്മാ, പരമാത്മ എന്നൊക്കെ വിളിച്ചോളൂ. വിരോധമില്ല പേരിടൽ നിങ്ങളുടെ ഇഷ്ടം. പക്ഷെ ആൺകുട്ടിയെ പെൺകുട്ടിയുടെ പേര് പറഞ്ഞു വിളിക്കുകയും, പെൺകുട്ടിയെ ആൺകുട്ടിയുടെ പേര് പറഞ്ഞു വിളിക്കുന്നതും മലയാള ഭാഷയിൽ പുല്ലിംഗവും സ്ത്രീല്ലിംഗവും എന്തിനാണ് ഇത്രയും കാലം പഠിപ്പിച്ചത് എന്ന് തോന്നിപോകുന്നു', എന്നാണ് ഒരാളുടെ കമന്റ്. 'ആ കുട്ടി വലുതാകുമ്പോൾ ചോദിക്കും, ഇതെന്താ അച്ഛാ ഇങ്ങനെ എന്ന്, ആ കുട്ടിയുടെ ഭാവി നിങ്ങൾ ചിന്തിച്ചുനോക്കിയോ?', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
ദേവിക- വിജയ് ദമ്പതികൾക്ക് ആദ്യം ജനിച്ചത് ആൺകുട്ടി ആയിരുന്നു. അന്നും പേരിടലിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. ആത്മജ എന്നാണ് ആൺകുട്ടിക്ക് ഇട്ട പേര്. അന്നും ഉയർന്നത് ഇതേ ചോദ്യങ്ങൾ ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..