മഞ്ജു വാര്യര്‍ വീണ്ടും മോഹൻലാലിന്റെ നായികയാകുന്നു

മോഹൻലാല്‍ ചിത്രത്തില്‍ നായികയായി വീണ്ടും മഞ്ജു വാര്യര്‍‌‌. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്.

Manju Warrier in Mohanlal film

മോഹൻലാല്‍ ചിത്രത്തില്‍ നായികയായി വീണ്ടും മഞ്ജു വാര്യര്‍‌‌. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്.

സ്റ്റീഫൻ നടുമ്പള്ളി എന്ന പേരുള്ള രാഷ്‍ട്രീയപ്രവര്‍ത്തകനായി മോഹൻലാല്‍‌ അഭിനയിക്കുന്ന സിനിമയാണ് ലൂസിഫര്‍. എന്നാല്‍ മഞ്ജു വാര്യരുടെ കഥാപാത്രം എന്തായിരിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇന്ദ്രജിത്ത്, ടൊവിനോ, സുനില്‍ സുഗത, മാലാ പാര്‍വതി, സായ്കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios