comscore

Malayalam News Highlights: സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു

Malayalam News live today 21-11-2024

മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 

7:15 AM IST

സൗരോ‍ർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. വിവരം മറച്ചുവച്ച് അമേരിക്കയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ബന്ധു സാഗർ അദാനി അടക്കം ഏഴ് പേരാണ് പ്രതികൾ.

7:15 AM IST

ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം നൽകാത്തത് ചർച്ച ചെയ്യും; ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന്

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാതെ അവഗണിക്കുന്നത് ചർച്ച ചെയ്തേക്കും. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത. 

7:15 AM IST

പോളിം​ഗ് കുറഞ്ഞത് ആരെ തുണക്കും?പാലക്കാട് മുന്നണികൾക്ക് നെഞ്ചിടിപ്പ്, നഗരസഭയിൽ പോളിംഗ് കൂടി

പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിം​ഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്. 

7:14 AM IST

ആശങ്കയുടെ 6 മണിക്കൂർ; കളമശ്ശേരിയിൽ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ പെട്ടു, വാതകച്ചോർച്ച പരിഹരിച്ചത് പുലർച്ചെ

എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ച. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയ‍ർത്തുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ വലിച്ചു മാറ്റിയത്. മീഡിയനിലിടിച്ചായിരുന്നു ടാങ്കർ ലോറി മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിൻ്റെ ചോർച്ച അടച്ചത്. 

7:15 AM IST:

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. വിവരം മറച്ചുവച്ച് അമേരിക്കയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ബന്ധു സാഗർ അദാനി അടക്കം ഏഴ് പേരാണ് പ്രതികൾ.

7:15 AM IST:

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാതെ അവഗണിക്കുന്നത് ചർച്ച ചെയ്തേക്കും. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത. 

7:15 AM IST:

പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിം​ഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്. 

7:14 AM IST: