ദിലീപിന് വേണ്ടി പോസ്റ്റിട്ട് കൂട്ടിക്കല്‍ കുടുങ്ങി
കൊച്ചി: കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ദിലീപ് വിഷയവുമായി കൂട്ടിക്കലര്‍ത്തി കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നടനും, മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തേയും കുഞ്ഞിന്റെ മരണത്തേയും കൂട്ടിക്കലര്‍ത്തി പോസ്റ്റിട്ടത്.
കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍.. കഴിയില്ല അല്ലേടാ..ഇതിലെ പ്രതി ദിലീപ് അല്ലല്ലോ? എന്ന കുറിപ്പോടെ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം വന്ന പോസ്റ്റ് ഷെയര്‍ ചെയ്താണ് കൂട്ടിക്കല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
കൊല്ലം ജില്ലയിലെ ഏരൂരില്‍ നിന്ന് സ്‌കൂളില്‍ പോകും വഴിയാണ് പെണ്‍കുട്ടിയെ കാണാതായത്.പിന്നീട് കുളത്തൂപ്പുഴയിലെ റബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.