കരീനയുടെ സ്വര്‍ണ ലെഹങ്കയുടെ ഭാരം അറിഞ്ഞാല്‍ ഞെട്ടും, ബോളിവുഡില്‍ ഭാരത്തിലും മത്സരം
കരീന മാത്രമല്ല ഇത്രയും ഭാരമുള്ള വസ്ത്രം ധരിക്കുന്നത്. നേരത്തെ ദീപിക പദുക്കോണടക്കമുള്ള
എന്നും ആരാധകരെ ഞെട്ടിക്കുന്ന ഇടമാണ് ബോളീവുഡ്. ഇന്ത്യ കൊച്ചൂര്‍ വീക്കിലെ കരീനയുടെ ഗെറ്റപ്പാണ് ഞെട്ടിപ്പിക്കുന്ന പുതിയ സംഭവം. ഫാല്‍ ഗുനി ഷെയ്ന്‍ പീക്കോക്ക് ഡിസൈന്‍ ചെയ്ത ലെഹങ്ക ധരിച്ചാണ് കരീന റാംപിലെത്തിയത്. ഇതിനെല്ലാം അപ്പുറം മറ്റൊരു കാര്യമാണ് ആരാധകരെ ഞെട്ടിച്ചത് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കരീനയ്ക്കായി വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.
റാംപില്‍ ചുവടുവയ്ക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. 30 കിലോയോളം സ്വര്‍ണം പതിച്ചുള്ള വസ്ത്രം ധരിച്ചെത്തുന്നത് ആദ്യമാണ്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ബ്രാന്‍റ് ആയതുകൊണ്ട് മാത്രമാണ് ഞാനിത് ചെയ്തതെന്നും കരീന പറയുന്നു.
കരീന മാത്രമല്ല ഇത്രയും ഭാരമുള്ള വസ്ത്രം ധരിക്കുന്നത്. നേരത്തെ ദീപിക പദുക്കോണടക്കമുള്ള താരങ്ങള്‍ നേരത്തെയും ഇത്തരത്തില്‍ ഭാരമുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. പത്മാവതിന് വേണ്ടിയുള്ള പോസ്റ്റര്‍ ഷൂട്ടിന് വേണ്ടിയായിരുന്നു ഇത്. മാധുരി ദീക്ഷിത്, അനുഷ്ക ശര്‍മ എന്നിവരും ഇത്തരത്തില്‍ ഭാരമുള്ള വസ്ത്രങ്ങള്‍ ധരിച്ചവരാണ്.