രജനീകാന്ത് 'കാലാ'യുടെ പുതിയ പോസ്റ്റര്‍

kaala poster

ചെന്നൈ:രജനീകാന്ത് ചിത്രം കാലായുടെ പുതിയ പോസ്റ്റര്‍ ധനുഷ് പുറത്തുവിട്ടു. പോസ്റ്ററിനൊപ്പം കാലായുടെ ടീസര്‍ മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങുമെന്നും ധനുഷ് . നിങ്ങളെല്ലാം കാത്തിരിക്കുന്ന  കാലാ ടീസര്‍ മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങുമെന്നും നമ്മുടെ സൂപ്പര്‍സ്റ്റാറിന്‍റെ സ്റ്റൈലിനായി കാത്തിരിക്കാമെന്നും ധനുഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാ ര‍ഞ്ജിത്താണ് ചിത്രത്തിന്‍റെ സംവിധായകന്‍. 'കബാലി'ക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണ് 'കാലാ'. ഹുമ ഖുറേഷി, നാനാ പടേക്കര്‍, അഞ്ജലി പാടീല്‍, സുകന്യ, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. മുംബൈ കേന്ദ്രമായ കഥയാണ് ചിത്രം പറയുന്നത്. സന്തോഷ് നാരായണാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. രജനിയുടെ ശങ്കര്‍ ചിത്രം എന്തിരന്‍ 2.0 ജനുവരിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios