എന്‍ എന്‍ പിള്ളയാകാന്‍ നിവിന്‍ പോളിയെ തെരഞ്ഞെടുത്തതിന് കാരണം, വിജയരാഘവന്‍ പറയുന്നു

Interview with Vijayaraghavan

കേറിവാടാ മക്കളേ... ഈ ഡയലോഡ് നാം ഓരോരുത്തരും കേട്ടിട്ടുള്ളതാണ്. ഗോഡ്ഫാദറില്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പിച്ച് ഡയലോഗ് പറഞ്ഞ അഞ്ഞൂറാനെ ആരും മറക്കാനിടയില്ല. പക്ഷേ, അഞ്ഞൂറാനെ അവിസ്‍രണീയമാക്കിയ എന്‍ എന്‍ പിള്ള എന്ന നാടകാചാര്യന്‍ ജീവിതത്തില്‍ അത്ര കര്‍ക്കശ സ്വഭാവക്കാരനായിരുന്നില്ല. പ്രണയവും സംഘര്‍ഷവും എല്ലാം നിറഞ്ഞ അദ്ദേഹത്തിന്‍റെ ജീവിതം സിനിമയാകാന്‍ പോകുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ഓര്‍ത്തെടുത്ത് മകനും നടനുമായ വിജയരാഘവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. സി വി സിനിയ നടത്തിയ അഭിമുഖം.

Interview with Vijayaraghavan

അച്ഛന്റെ ജീവിതം സിനിമയാകുന്നതില്‍ സന്തോഷം

എന്റെ അച്ഛന്‍ എന്‍ എന്‍ പിള്ള അഞ്ഞൂറാന്‍ എന്ന കഥാപാത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന വ്യക്തിയാണ്. ഇപ്പോള്‍ അച്ഛന്റെ ജീവിത കഥ സിനിമയാകാന്‍ പോകുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അച്ഛന്റെ ജീവിതത്തില്‍ ഒട്ടേറെ കഥകളുണ്ട്. അത് ഒരു സിനിമയ്‍ക്കല്ല, ഒട്ടേറെ സിനിമയ്ക്കുള്ള കഥകളുമുണ്ട്. എന്‍ എന്‍ പിള്ളയെ കുറിച്ച് ഒരു സിനിമ വരുമെന്ന് കേട്ടപ്പോള്‍ തന്നെ വളരെ വളരെ സന്തോഷം തോന്നുന്നുണ്ട്. അച്ഛന്റെ ജീവിതം സിനിമയാകണമെന്ന് ഞാന്‍ കുറേ ആഗ്രഹിച്ചിരുന്നു. ഇത് വലിയ കാര്യം തന്നെയാണ്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകളൊക്കെയേ ആയിട്ടുള്ളു.

സിനിമയ്‍ക്കുള്ള പ്രതീക്ഷ

ഇത്തരം ഒരു സിനിമ വരുന്നതില്‍ നൂറുശതമാനം പ്രതീക്ഷയുണ്ട്. എന്റെ ഏറ്റവും വലിയ പ്രതീക്ഷ രാജീവ് രവി സംവിധാനം ചെയ്യുന്നതിനെ കുറിച്ചാണ്. അച്ഛന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയെടുക്കുന്നത്. ഗോപന്‍ ചിദംബരമാണ് ഇതിന്റെ തിരക്കഥ ചെയ്യുന്നത്. അച്ഛനെ കുറിച്ച് നന്നായി അറിയാവുന്ന അച്ഛനെ പഠിച്ചിട്ടുള്ള ഒരു വ്യക്തികൂടിയാണ് അദ്ദേഹം. സിനിമയെ കുറിച്ചുള്ള ആദ്യത്തെ ചര്‍ച്ച നടന്നിട്ടേയുള്ളു. അതിന്‍റെ പൂര്‍ണതയിലേക്ക് എത്തിയിട്ടില്ല. സിനിമ നിര്‍മ്മിക്കുന്നത് സാരഥിയാണ്. ഗംഭീര സിനിമയാകുമെന്നു തന്നെയാകുമെന്നാണ് പ്രതീക്ഷ. പത്തുജന്മത്തില്‍ അനുഭവിക്കേണ്ടത് ഒരു പക്ഷേ ഒരു ജന്മത്തില്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് എന്‍ എന്‍ പിള്ള. അതു തന്നെയാണ് ആത്മകഥയില്‍ പറയുന്നതും.  മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും നല്ല ആത്മകഥകളിലൊന്നാണ് എന്‍ എന്‍ പിള്ളയുടേതെന്നാണ് ഒരുപാട് പേര്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഒരുപാട് ജീവിതാനുഭവങ്ങളുള്ള ഒരു വ്യക്തിയുടെ കഥയാണിത്.

Interview with Vijayaraghavan

എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി

നിവിന്‍ പോളി എന്ന നടന്‍ നന്നായി ചെയ്യുമെന്ന് തൃപ്‍തിയുള്ളതുകൊണ്ടായിരിക്കില്ലേ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അച്ഛന്‍റെ കഥാപാത്രത്തെ നിവിന്‍ പോളിക്ക് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമാണത്.  എന്‍ എന്‍ പിള്ളയെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് ഗോഡ്ഫാദറിലെ അഞ്ഞൂറാനാണ്. അതിന് മുന്‍പ് ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്‍തിട്ടുണ്ട്.  അത് നാടകത്തിലാണ്, അത് അത്ര ആരും കണ്ടിട്ടില്ല. ആ കഥാപാത്രവുമായി ആത്മകഥയ്ക്ക് യാതൊരു ബന്ധവുമില്ല. അച്ഛന്‍റെ കഥാപാത്രമായി മാറാന്‍ നിവിന്‍ പോളി തയാറെടുക്കുകയാണ്. അച്ഛന്‍റെ നൂറാം ജന്മദിനത്തിലായിരിക്കും ഒരു പക്ഷേ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അത് 2018 ല്‍ ഡിസംബറിലാണ്.

അച്ഛന്‍റെ ജീവിതം പഠിച്ച് ചെയ്യേണ്ട സിനിമ

തിരക്കഥയ്‍ക്ക് വേണ്ടി ഒരുപാട് റിസേര്‍ച്ച് ഒക്കെ ചെയ്യണം. ആ സിനിമയ്‍ക്ക് അന്നത്തെ കാലഘട്ടം വേണം. 1937 കളിലൊക്കെ ആയിരുന്നു അത്. ആ കാലഘട്ടത്തിലെ കാര്യങ്ങളൊക്കെ കാണിക്കണമല്ലോ. വലിയൊരു കഥയാണ്. അതില്‍ തന്നെ ഒരുപാട് സംഭവങ്ങളുണ്ട്.  നോട്ടിന് വിലയില്ലാതായ അവസ്ഥയും യുദ്ധവും അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. 25 കോടിയെങ്കിലും മിനിമം ചെലവാക്കേണ്ടി വരുന്ന ഒരു സിനിമയായിരിക്കും ഇത്. വൈക്കത്ത് ജനിച്ച ഒരു വില്ലേജ് ഓഫീസറുടെ മകന്‍റെ കഥയാണ്.

Interview with Vijayaraghavan

അച്ഛന്‍ ജോലി തേടി മലേഷ്യയിലേക്ക്

പത്തൊമ്പതാം വയസ്സില്‍ ജോലി അന്വേഷിച്ച് മലേഷ്യയിലേക്ക് അച്ഛന്‍ മലേഷ്യയിലേക്ക് പോയി. വീട്ടില്‍ ആരോടും അനുവാദം വാങ്ങാതെയാണ് പോകുന്നത്. വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ഒരു ജോലി ലഭിക്കുന്നത്. ആ സമയത്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്നത്. അങ്ങനെ അച്ഛനും സുഹൃത്തുക്കളും സുഭാഷ് ചന്ദ്ര ബോസിനെ കാണാനായിട്ട് സിംഗപ്പൂരിലേക്ക് പോയി. പിന്നീട് എന്‍ ഐ എയിലേക്ക് ചേരുകയായിരുന്നു. 

സുഖമില്ലാത്ത മാതാപിതാക്കളെയും പ്രണയിച്ച പെണ്‍കുട്ടിക്ക് വാക്കുകൊടുത്തിട്ടൊക്കെയാണ് ഒരു ദിവസം അപ്രത്യക്ഷമാകുന്നത്. അങ്ങനെ യുദ്ധത്തില്‍ പങ്കെടുത്തു. അവിടെ വച്ചാണ് അച്ഛന്‍ നാടകം രചിക്കുന്നതൊക്കെ. യുദ്ധത്തില്‍ ജയിലിലാകുകയും പിന്നീട് രക്ഷപ്പെട്ട് നാട്ടിലേക്ക് എത്തുകയും ചെയ്തു. ഏറെ കാലമായിട്ടും നാട്ടിലേക്ക് എത്താത്തതില്‍  യുദ്ധത്തില്‍ അച്ഛന്‍ മരിച്ചു എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അങ്ങനെ ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അച്ഛന്‍ തിരിച്ചു വരുന്നത്. എന്നിട്ടും അത്രയും വര്‍ഷം അമ്മ അച്ഛനെ കാത്തിരുന്നു. അമ്മയുടെ സഹോദരിമാരൊക്കെ വിവാഹിതരായെങ്കിലും അമ്മ ആ പ്രണയം നഷ്‍ടപ്പെടുത്താതെ അച്ഛനെ കാത്തിരുന്നു. അങ്ങനെയുള്ള പ്രണയ സാഫല്യമാണ്. വിവാഹ ശേഷം വീണ്ടും മലേഷ്യയിലേക്ക് തന്നെ തിരികെ പോയി. അവിടെ വച്ചാണ് ഞാനും എന്‍റെ സഹോദരിയും ജനിക്കുന്നത്. എന്‍റെ ജനനം വരെ മാത്രമേ അച്ഛന്‍റെ ആത്മകഥയിലുള്ളു.

 

Interview with Vijayaraghavan

പ്രണയിച്ച് തീരാത്ത ദമ്പതികള്‍

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സന്തുഷ്ടരായിട്ടുള്ള ഭാര്യഭര്‍ത്താക്കന്മാരാണ് എന്‍റെ അച്ഛനും അമ്മയും. അച്ഛന്‍റെ അകന്ന ബന്ധുമാണ് അമ്മ. അച്ഛനേക്കാളും ഒന്നര വയസ്സ് മൂത്തതുമാണ് എന്നുള്ളതാണ് പ്രത്യേക. അച്ഛന്‍ മലേഷ്യയിലേക്ക് പോകുന്ന സമയത്താണ് പ്രണയം തുറന്നു പറയുന്നത്. അങ്ങനെ അമ്മ അച്ഛന് വേണ്ടി കാത്തിരിക്കുകയായിരുന്നു. 

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സന്തുഷ്ടരായിട്ടുള്ള ഭാര്യഭര്‍ത്താക്കന്മാരാണ് എന്‍റെ അച്ഛനും അമ്മയും. അച്ഛന്‍റെ അകന്ന ബന്ധുമാണ് അമ്മ. അച്ഛനേക്കാളും ഒന്നര വയസ്സ് മൂത്തതുമാണ് എന്നുള്ളതാണ് പ്രത്യേക. അച്ഛന്‍ മലേഷ്യയിലേക്ക് പോകുന്ന സമയത്താണ് പ്രണയം തുറന്നു പറയുന്നത്. അങ്ങനെ അമ്മ അച്ഛന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അമ്മയുടെ അനുജത്തിമാരുടെ വിവാഹം കഴിഞ്ഞു. അമ്മയ്‍ക്ക് വിവാഹാലോചനകളൊക്കെ നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മ അച്ഛന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

അച്ഛന്‍ മലേഷ്യയിലേക്ക് പോകുമ്പോള്‍ അച്ഛന്‍റെ മാതാപിതാക്കള്‍ക്ക് അസുഖമുണ്ടായിരുന്നു. അമ്മയുടെ വീട് അടുത്ത് തന്നെയാണ്. അങ്ങനെ അമ്മ ആ വീട്ടില്‍ പോയി അവരെ ശുശ്രൂഷിക്കുമായിരുന്നു. വിവാഹം കഴിക്കാതെ തന്നെ തന്റെ കാമുകന്‍റെ അച്ഛനെയും അമ്മയേയും പരിപാലിക്കുന്നതിനിടയിലാണ് അച്ഛന്‍ വീട്ടിലേക്ക് എത്തുന്നത്. അച്ഛന്‍ വരുമെന്ന് അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തില്‍ ഇരുപത്തിയൊമ്പതാം വയസ്സിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരിക്കല്‍ പോലും അച്ഛന്‍ അമ്മയെ വേദനിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിന്നമ്മ എന്നാണ് അമ്മയുടെ പേര്. ചിന്നേയെന്നാണ് അച്ഛന്‍ അമ്മയെ വിളിച്ചിരുന്നത്. അമ്മ തിരിച്ചും അച്ഛനെ വിഷമിപ്പിച്ചിട്ടില്ല. വഴക്കിടാറുമില്ല. ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 22 വര്‍ഷമായി.

അച്ഛനെന്ന നല്ല നടന്‍

അച്ഛന്‍ മൂന്ന് സിനിമകളിലാണ് അഭിനയിച്ചത്. കാബാലിക, ഗോഡ്ഫാദര്‍, നാടോടി കൂടുതലും നാടകത്തിലാണ് അഭിനയിച്ചിരിക്കുന്നത്. അതൊന്നും ആര്‍ക്കും അറിയില്ല. എന്നും ഓര്‍ക്കുന്നത് ഗോഡ്ഫാദറിലെ അഞ്ഞൂറാനെയാണ്.

ഉള്ളില്‍ നിറയെ സ്‌നേഹം നിറഞ്ഞ വ്യക്തി

അച്ഛന്‍റെ ഉള്ളില്‍ നിറയെ സ്‌നേഹമായിരുന്നു. ഗോഡ്ഫാദറിലേതുപോലെ കര്‍ക്കശ സ്വഭാവക്കാരനായിരുന്നില്ല. എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് അച്ഛനായിരുന്നു. എന്തും തുറന്ന് പറയാമായിരുന്നു. എന്ത് തീരുമാനമെടുക്കുമ്പോഴും ചെയ്യുമ്പോഴും അച്ഛനോട് ചോദിച്ചിട്ട് മാത്രമേ ചെയ്‍തിട്ടുള്ളു. തിരിച്ച് അച്ഛനും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ മൂന്ന് മക്കളോടും അങ്ങനെയായിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios