ഓര്‍മ്മയില്‍ ഭരതന്‍
മലയാളിക്ക് ഗൃഹാതുരമായ മനസ്സോടെ ഓർമ്മിക്കുവാൻ, ഇതാ വീണ്ടുമൊരു ഭരതൻ ദിനം. കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 18 വർഷം.
വരകളുടെയും വർണങ്ങളുടെയും ലോകത്തുനിന്നാണ്, ഭരതൻ സിനിമയോടടുത്തത്. സംവിധായകൻ- തിരക്കഥാകൃത്ത്, ചിത്രകാരൻ,- തുടങ്ങി, പ്രവർത്തിച്ച മേഖലകളിലെല്ലാം ഭരതൻ സ്പർശം പ്രകടമായിരുന്നു. കലാസംവിധായകനിൽനിന്ന്, സംവിധായകനായി വളർന്നപ്പോൾ, ദൃശൃഭാഷയ്ക്ക്, അദ്ദേഹം പുതിയ മാനം നൽകി. മലയാളസിനിമകളുടെ പരമ്പരാഗതമായ കാഴ്ചപ്പാടുകളുടെ, പൊളിച്ചെളുത്തായി അത്.
മനുഷൃജീവിതത്തിന്റെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ അവസ്ഥകളെയും, മാനസിക ഭാവങളെയും, സവിശേഷ ചാരുതയോടെ, അദ്ദേഹം വെള്ളിത്തിരയിലേക്ക് പകർത്തി. പ്രമേയത്തിൽ മാത്രമല്ല, ആവിഷ്ക്കാരത്തിലും, അവ വേറിട്ടു നിന്നു. പ്രയാണം മുതൽ ദേവരാഗം വരെ നമ്മൾ ഹൃദയത്തോടുചേർത്തുവെച്ച, എത്രയോ സിനിമകൾ.
സ്ത്രീസൗന്ദരൃത്തിന്റെ അഭൗമഭാവങ്ങൾ ഭരതൻ ചിത്രങളിൽ നിറഞ്ഞുനിന്നു. രതിചിത്രങ്ങളെന്ന രീതിയിൽ തരംതാഴുമായിരുന്ന സിനിമകൾ പോലും, ഭരതൻ സ്പർശത്താൽ മികച്ച കലാ സൃഷ്ടികളായി.
വിടാപറഞ്ഞിട്ട് 18 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്കു പ്രസക്തി നഷ്‍ടപ്പെട്ടിട്ടില്ല. വർത്തമാനകാലത്തിൽ റീമേക്കുകളായി, പല ചിത്രങളും പുനർജനിക്കുന്നു.