പ്രളയകേരളത്തെ കുറിച്ച് ഗാനം, ആലപിച്ചിരിക്കുന്നത് പഞ്ചാബി ഗായിക
മലയാളത്തിൽ ആൽബം പുറത്തിറക്കിയിരിക്കുകയാണ് പഞ്ചാബി ഗായികയായ പ്രീതി ബല്ല. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമയാണ് മുന്നേറിടാം എന്ന ആൽബത്തിലൂടെ പ്രീതി പങ്കുവയ്ക്കുന്നത്.
മലയാളത്തിൽ ആൽബം പുറത്തിറക്കിയിരിക്കുകയാണ് പഞ്ചാബി ഗായികയായ പ്രീതി ബല്ല. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമയാണ് മുന്നേറിടാം എന്ന ആൽബത്തിലൂടെ പ്രീതി പങ്കുവയ്ക്കുന്നത്.
സൂരജ് രാമകൃഷ്‍ണൻ ആണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കകുന്നത്. മലയാളത്തിൽ മുന്നേറിടാമെന്നും ഹിന്ദിയിൽ ഹം ചൽ പഡേ എന്നും പേരിട്ടിരിക്കുന്ന ആൽബം. നവകേരള കൂട്ടായ്മയെ കുറിച്ചാണ് പഞ്ചാബി ഗായികയായ പ്രീതി ബല്ല പാടുന്നത്.ഷാഹിൻ ഇക്ബാലിന്റെ വരികൾക്ക് ഗ്ലെൻ ഈണം പകർന്ന് ഹിന്ദിയിലും ദീപക് ജിയുടെ വരികളിലൂടെ മലയാളത്തിലും ഗാനം ഒരുക്കിയിരിക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ചാണ് പ്രീതി ഗാനം ചിത്രീകരിച്ചത്. പിന്നണി പാടുന്ന ഗായകരും പ്രളയത്തെ അഭിമുഖീകരിച്ചവർ ആയിരുന്നു.
ഹിന്ദി പഞ്ചാബി തെലുങ്ക് മലയാളം തമിഴ് ഭാഷകളിൽ ഇതിനോടകം പ്രീതി പാട്ടുകൾ പാടിയിട്ടുണ്ട്. മലയാള ചിത്രമായ ലൈല ഓ ലൈലയിലെ മെഹറുബ എന്ന ഗാനവും ബോളിവുഡ് ചിത്രം മേരി കോമിലെ മണിപ്പൂരി ഗാനവും പ്രീതിയുടേതാണ്. കേരളത്തിന്റെ അതിജീവനത്തിന്റെ നേർക്കാഴ്ച ലോകത്തെ അറിയിക്കാൻ തന്റെ പാട്ടിലൂടെ കഴിയുമെന്ന് പ്രീതി ബല്ല കരുതുന്നു.