കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം? ഗൗതമി തുറന്നുപറയുന്നു- വീഡിയോ
ഗൗമതിയും കമല്‍ഹാസനും വേര്‍പിരിഞ്ഞത് സിനിമാലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. ബ്ലോഗില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു കമല്‍ഹാസനുമായി വേര്‍പിരിയുന്ന കാര്യം ഗൗതമി ആരാധകരെ അറിയിച്ചത്. കമല്‍ഹാസനുമായി വേര്‍പിരിയാനുണ്ടായിരുന്ന കാര്യം എന്തായിരുന്നുവെന്ന് ഗൗതമി തുറന്നുപറയുന്നു. വീഡിയോ കാണാം.
ഗൗതമിയുടെ വാക്കുകള്‍
കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം?
ജീവിതത്തില്‍ മാറ്റങ്ങള്‍ നടക്കും. എല്ലാവരും മാറും. മാറ്റങ്ങള്‍ ഒരേ പാതയിലായിരുന്നാല്‍ നല്ലതാണ്. മറിച്ച് വ്യത്യസ്ത പാതയിലായാല്‍ കഷ്ടമാകും. കഷ്ടം സഹിച്ച് ജീവിക്കേണ്ട അവസ്ഥ ആര്‍ക്കും ഇല്ല. അത് ആര്‍ക്കും നല്ലതുമല്ല. എനിക്ക് സമാധാനം വേണം. എന്റേത് വലിയ ജീവിതം അല്ല. വലിയ ലോകവും അല്ല. ഉള്ളത് ചെറിയ ലോകവും ജീവിതവുമാണ്. എനിക്ക് സമാധാനമായി ഇരിക്കണം. ശാന്തമാകണം അതുകൊണ്ട് ഞാന്‍ ആ തീരുമാനമെടുത്തു. ഒരു സാമാധഅന്തരീക്ഷത്തില്‍ അത് അനുവദിച്ചു. അത്രമാത്രം.
രജനീകാന്ത് രാഷ്‍ട്രീയത്തില്‍ വരുമോ?
രജനീകാന്തിന്റെ രാഷ്‍ട്രീയ പ്രവേശനത്തെ കുറിച്ച് അദ്ദേഹം തീരുമാനിച്ച് പറയുന്നത് വരെ ഒന്നും പറയാന്‍ കഴിയില്ല. നടക്കാത്ത കാര്യം പറയാന്‍ പറ്റില്ല. ഒരു സാധാരണ മനുഷ്യനല്ല അദ്ദേഹം. അതുകൊണ്ടു തന്നെ അങ്ങനെ സംഭവിച്ചാല്‍ അതിന് ഇംപാക്ട് ഉണ്ടാവും. ആദ്യം അദ്ദേഹത്തെ തീരുമാനമെടുക്കാന്‍ അനുവദിക്കൂ. രാഷ്‍ട്രീയ പ്രവേശനം ഉണ്ടെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ വരവ്, ഏതാണ് പ്ലാറ്റ്‌ഫോം, ലക്ഷ്യങ്ങള്‍ എന്തൊക്കെ എല്ലാം ഇതിനെ ആശ്രയിച്ചിരിക്കും. അല്ലാതെ ഒരാള്‍ വരുനമ്പോള്‍ ഇങ്ങനെയൊക്കെ നടക്കും എന്ന് പറയാന്‍ കഴിയില്ല. ആദ്യം അദ്ദേഹത്തെ തീരുമാനിക്കാന്‍ അനുവദിക്കൂം. കാത്തിരിക്കാം അതിന്.