മലയാള സിനിമയിൽ നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമർശനം; പ്രതികരണവുമായി നടി അനാർക്കലി മരയ്ക്കാർ

തന്റെ ചിത്രമായ മന്ദാകിനിയുടെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി. 

Criticism that the importance of heroines is decreasing in Malayalam cinema; Actress Anarkali Maraikkar reacts

ദുബായ്: മലയാള സിനിമയിൽ നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമർശനത്തിന്റെ കാര്യമില്ലെന്ന് നടി അനാർക്കലി മരയ്ക്കാർ. കഥകളുടെ പ്രത്യേകത കൊണ്ടാണ് ചില സിനിമകളിൽ നായികാ പ്രാതിനിധ്യം ഇല്ലാതെ പോയതെന്നും അനാർക്കലി പറഞ്ഞു. തന്റെ ചിത്രമായ മന്ദാകിനിയുടെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി. സമീപകാലത്തെ മലയാള സിനിമകളിലും പോസ്റ്ററുകളിലും നായികമാരും നായികാപ്രാധാന്യവും ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താനും, ഛായാഗ്രാഹകൻ ഷിജു എം ഭാസ്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്; ക്യാമ്പ് ചെയ്ത് എ‍ഡിജിപി, മുന്നറിയിപ്പ് നൽകിയത് രഹസ്യാന്വേഷണ വിഭാഗം

പാർക്കിങിനെ ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ കുത്തികൊല്ലാൻ ശ്രമം, ഡെലിവറി ബോയ് അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios