രണ്ടാം വാരത്തില്‍ 87 ശതമാനം ഇടിവ്! തകര്‍ന്നടിഞ്ഞ് വിശാലിന്‍റെ 'രത്നം', 14 ദിവസത്തെ കളക്ഷന്‍

 വിശാലിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്

vishal starring rathnam tamil movie 2 week box office collection directed by hari

തമിഴ് സിനിമയെ സംബന്ധിച്ച് പരീക്ഷണഘട്ടമാണ് ഈ വര്‍ഷം ഇതുവരെയുള്ള കാലം. പതിവിന് വിപരീതമായി മലയാള സിനിമകള്‍ തമിഴ്നാട്ടില്‍ മികച്ച പ്രദര്‍ശന വിജയം നേടുമ്പോള്‍ പ്രതീക്ഷയോടെ എത്തിയ പല തമിഴ് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അവിടുത്തെ തിയറ്റര്‍ വ്യവസായത്തെ ഇക്കാലയളവില്‍ താങ്ങിനിര്‍ത്തിയത് തമിഴ് റീ റിലീസുകളും മലയാള ചിത്രങ്ങളുമാണ്. അതില്‍ നിന്ന് വേറിട്ട് വിജയം നേടിയ തമിഴ് ചിത്രം ആറണ്‍മണൈ 4 ആണ്. ഇപ്പോഴിതാ വിശാല്‍ ചിത്രം രത്നത്തിന്‍റെ രണ്ടാഴ്ചത്തെ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. കോളിവുഡിന് പ്രതീക്ഷ നല്‍കുന്ന ഒന്നുമില്ല ആ കണക്കുകളില്‍.

കഴിഞ്ഞ വര്‍ഷമെത്തിയ, വിശാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ മാര്‍ക് ആന്‍റണിക്ക് ശേഷം ഈ വര്‍ഷം അദ്ദേഹത്തിന്‍റെ ആദ്യ റിലീസ് ആയിരുന്നു രത്നം. ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ചിത്രത്തിന്‍റെ റിലീസ് ഏപ്രില്‍ 26 ന് ആയിരുന്നു. ആദ്യ വാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 15.5 കോടി ആയിരുന്നു. ഇപ്പോഴിതാ രണ്ടാം ആഴ്ചയിലെ കളക്ഷന്‍ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.

വെറും 2 കോടി മാത്രമേ ചിത്രത്തിന് രണ്ടാം വാരത്തില്‍ നേടാനായുള്ളൂ. അതായത് 87 ശതമാനത്തിന്‍റെ ഇടിവ്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ഈ 17.5 കോടിയില്‍ 12.5 കോടിയും വന്നിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. 3.4 കോടി തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും. കേരളത്തില്‍ നിന്ന് വെറും 50 ലക്ഷം നേടാനേ ചിത്രത്തിന് സാധിച്ചുള്ളൂ. കര്‍ണാടകത്തില്‍ നിന്ന് 1.1 കോടിയും. കളക്ഷനില്‍ ഇത്ര വലിയ ഇടിവ് സംഭവിച്ചതോടെ മൂന്നാം വാരത്തിലെ സ്ക്രീന്‍ കൗണ്ടും കാര്യമായി കുറയും. 

ALSO READ : 'ആവേശ'ത്തിന് പിന്നാലെ 'ജയ് ഗണേഷും' ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios