Asianet News MalayalamAsianet News Malayalam

20 വര്‍ഷം മുന്‍പ് 96 കോടി! ആ ഷാരൂഖ് ഖാന്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍, ആദ്യ 3 ദിവസത്തില്‍ നേടിയത്

ബോളിവുഡിലും റീ റിലീസ്

Veer Zaara re release box office collection shah rukh khan preity zinta yash chopra yash raj films
Author
First Published Sep 16, 2024, 10:27 PM IST | Last Updated Sep 16, 2024, 10:27 PM IST

ഇന്ത്യന്‍ സിനിമയില്‍ ഇത് റീ റിലീസുകളുടെ കൂടി കാലമാണ്. ഒറിജിനല്‍ റിലീസ് സമയത്ത് വിജയിച്ചതും പരാജയപ്പെട്ടതുമായ ചിത്രങ്ങള്‍ ബിഗ് സ്ക്രീനുകളിലേക്ക് വീണ്ടും എത്തുന്നുണ്ട്. എല്ലാ ഭാഷകളില്‍ നിന്നും റീ റിലീസുകള്‍ സംഭവിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഒന്ന് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രമാണ്.

ഷാരൂഖ് ഖാന്‍, പ്രീതി സിന്ദ, റാണി മുഖര്‍ജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് ചോപ്ര സംവിധാനം ചെയ്ത വീര്‍‌ സാറ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 2004 ല്‍ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം 20 വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ 13 നാണ് റീ റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിനം 300 പ്രദര്‍ശനങ്ങളോടെയാണ് ആരംഭിച്ചതെങ്കില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പോസിറ്റീവ് പ്രതികരണത്താല്‍ മൂന്നാം ദിനം ഷൌ കൌണ്ട് വര്‍ധിപ്പിച്ചു. ഞായറാഴ്ച ചിത്രത്തിന്‍റെ 400 ഷോകളാണ് നടന്നത്. ആദ്യദിനം 25 ലക്ഷമാണ് ചിത്രം കളക്റ്റ് ചെയ്തതെങ്കില്‍ രണ്ടാം ദിനം 40 ലക്ഷവും മൂന്നാം ദിനം 45 ലക്ഷത്തിലേറെയും കളക്റ്റ് ചെയ്തു. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത് 1.10 കോടി ഗ്രോസ് ആണ് (95 ലക്ഷം നെറ്റ്).

2004 ലെ ആദ്യ റിലീസ് സമയത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 95.50 കോടി കളക്റ്റ് ചെയ്ത സിനിമയാണ് ഇത്. അതേസമയം ഈ വര്‍ഷത്തിന്‍‌റെ തുടക്കത്തില്‍ ചിത്രത്തിന് ഒരു ലിമിറ്റഡ് റീ റിലീസും ഉണ്ടായിരുന്നു. 40 ലക്ഷമാണ് അതിലൂടെ കളക്റ്റ് ചെയ്തത്. ഇപ്പോഴത്തെ റീ റിലീസും കൂടി ചേര്‍‌ത്ത് ചിത്രം ഈ വര്‍ഷം നേടിയിരിക്കുന്ന ഗ്രോസ് 1.50 കോടിയാണ്. അതായത് ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ നിലവില്‍ 97 കോടിയില്‍ എത്തിനില്‍ക്കുന്നു. അത് 100 കോടിയില്‍ എത്തുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios