തമിഴല്ല, ഒന്നാമൻ മലയാള പടം; ധനുഷ്, രജനി പടങ്ങളെ സൈഡാക്കി 'മഞ്ഞുമ്മൽ' പിള്ളേർ; 2024 ടോപ് ടെൺ സിനിമകള്‍

പ്രേമലുവും തമിഴ്നാട്ടിൽ ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടുണ്ട്.

Top 10 Tamilnadu Grossers 2024, manjummel boys, ayalaan, captain miller, lal salaam nrn

രുകാലത്ത് 'അഡൽസ് ഒൺലി' ചിത്രങ്ങളെന്ന് മലയാള സിനിമയെ വിളിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ കഥ മാറി. മറ്റേതൊരു തെന്നിന്ത്യൻ ഭാഷാ സിനിമകളോടും പൊരുതി നിൽക്കുന്ന മലയാള സിനിമയെ ആണ് ഇപ്പോൾ കാണാൻ സാധിക്കുക. സ്വന്തം നാടുവിട്ട് ഇതര നാട്ടിലെത്തി ​പണംവാരി കൂട്ടുന്നുണ്ട് മലയാള സിനിമ ഇപ്പോൾ. ഈ അവസരത്തിൽ തമിഴ്നാട്ടിൽ ഈ വർഷം റിലീസ് ചെയ്ത് മികച്ച കളക്ഷൻ സ്വന്തമാക്കിയ പത്ത് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, തമിഴ് സിനിമ അല്ല ടോപ് 10ൽ ആദ്യമുള്ളത് എന്നതാണ്. അതൊരു മലയാള സിനിമയാണ്. സൗഹൃദത്തിന്റെ അതിജീവന കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ആണ് ആ സിനിമ. 60.45 കോടിയാണ് ഇതുവരം സിനിമ തമിഴ്നാട്ടിൽ നേടിയത്. നിലവിൽ തിയറ്റർ റൺ തുടരുകയാണ് ചിത്രം. രണ്ടാമത് ശിവകാർത്തികേയൻ സിനിമ അയലാൻ ആണ്. 60 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. പ്രേമലുവും തമിഴ്നാട്ടിൽ ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടുണ്ട്. മറ്റ് സിനിമകളും കളക്ഷനും ചുവടെ,

1  മഞ്ഞുമ്മൽ ബോയ്സ് : 60.45 കോടി*
2 അയലാൻ : 60 കോടി
3 ക്യാപ്റ്റൻ മില്ലർ : 40.5 കോടി
4 ലാൽ സലാം : 19.20 കോടി
5 സിറെൻ : 16.25 കോടി
6 വടക്കുപട്ടി രാമസാമി : 14.5 കോടി
7 സിം​ഗപ്പൂർ സലൂൺ : 11.25 കോടി
8 ബ്ലൂ സ്റ്റാർ : 11 കോടി
9 ലൗവർ : 10.15 കോടി
10 പ്രേമലു : 9.35 കോടി*

Latest Videos
Follow Us:
Download App:
  • android
  • ios