9 മുതൽ 20 കോടി വരെ; ആദ്യദിനം പണംവാരിയ 10 മലയാള പടങ്ങൾ, 'ഭ്രമയു​ഗം' എൻട്രിയാകുമോ ?

നിലവിൽ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗം ആണ്.

top 10 Malayalam movie Opening Day worldwide Grossers, Marakkar, Bheeshmaparvam, Malaikottai Vaaliban nrn

രു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ബോക്സ് ഓഫീസുകൾ. ഇവയുടെ അടിസ്ഥാനത്തിൽ ആണ് ഒരു ചിത്രം ഹിറ്റ്, സൂപ്പർ ഹിറ്റ്, മെ​ഗാഹിറ്റ്, ബ്ലോക് ബസ്റ്റർ എന്നീ ലേബലുകളിൽ മാറുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയ താര ചിത്രങ്ങൾ നേടിയ കളക്ഷൻ എത്രയെന്ന് അറിയാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏത് സിനിമയ്ക്ക് ആയാലും റിലീസ് ദിനം ലഭിക്കുന്ന കളക്ഷൻ ഏറെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങൾക്ക്. അത്തരത്തിൽ മലയാളത്തിൽ ആദ്യദിനം പണംവാരിക്കൂട്ടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരിയാണ്. 

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിന കളക്ഷനിൽ ഒന്നാമത് ഉള്ളത് മോഹൻലാൽ ചിത്രം മരക്കാർ ആണ്. 20.3 കോടിയാണ് ഓപ്പണിം​ഗ് ​ഗ്രോസ് എന്നാണ് അനിലസ്റ്റുകൾ പറയുന്നത്. കുറുപ്പ്(18.5 കോടി), ഒടിയൻ(18.12കോടി), കിം​ഗ് ഓഫ് കൊത്ത(15.5കോടി), ലൂസിഫർ (14.75കോടി), ഭീഷ്മപർവം (14കോടി), മലൈക്കോട്ടൈ വാലിബൻ(12.2കോടി), സിബിഐ 5(11കോടി), കായംകുളം കൊച്ചുണ്ണി(9.54കോടി), മധുരരാജ(9.45കോടി) എന്നിങ്ങനെയാണ് മറ്റ് ഒൻപത് സിനിമകളുടെ കളക്ഷൻ. മോഹൻലാലിന്റെ നാല് സിനിമകളാണ് ലിസ്റ്റിലുള്ളത്. മമ്മൂട്ടിയുടെ മൂന്ന് സിനിമകളും ദുൽഖറിന്റെ രണ്ട് സിനിമകളും ലിസ്റ്റിലുണ്ട്.

പുതിയ പകർന്നാട്ടത്തിന് തയ്യാറെടുത്ത് വിനായകൻ, ഒപ്പം സുരാജും; 'തെക്ക് വടക്ക്' ഒരുങ്ങുന്നു

നിലവിൽ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗം ആണ്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച കളക്ഷൻ ആദ്യദിനം നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പത്ത് യുറോപ്പ് രാജ്യങ്ങളിൽ ഉൾപ്പടെ ഭ്രമയു​ഗം റിലീസ് ചെയ്യുന്നുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും. ഹൊറർ ജോണറിലുള്ള സർവൈവൽ ത്രില്ലറാണ് ഈ മമ്മൂട്ടി ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios