അനുപമയുടെ ഗ്ലാമര്‍ റോള്‍ കത്തി; ടില്ലു സ്ക്വയറിന് ഞെട്ടിപ്പിക്കുന്ന റിലീസ് കളക്ഷന്‍.!

ഡിജെ ടില്ലു സംവിധാനം ചെയ്തത് വിമല്‍ കൃഷ്ണ ആയിരുന്നെങ്കില്‍ ടില്ലു സ്ക്വയര്‍ സംവിധാനം ചെയ്യുന്നത് മാലിക് റാം ആണ്. 

Tillu Square box office collection day 1 Here are the day one numbers vvk

ഹൈദരാബാദ്: 2022 ല്‍ പുറത്തെത്തിയ ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമായിരുന്നു തെലുങ്കില്‍ നിന്നുള്ള ഡിജെ ടില്ലുവിന്‍റെ രണ്ടാം ഭാഗം ടില്ലു സ്ക്വയര്‍ ഇപ്പോള്‍ റിലീസായിരിക്കുകയാണ്. സിദ്ധു ജൊന്നലഗഡ്ഡ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഗംഭീര ഓപ്പണിംഗാണ് ചിത്രം ഇപ്പോള്‍ നേടിയിരിക്കുന്നത്. ടില്ലു സ്ക്വയര്‍ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ അനുപമ പരമേശ്വരന്‍റെ ഗ്ലാമര്‍ റോള്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. 

ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസിൽ 23.7 കോടി ടില്ലു സ്ക്വയര്‍  ഗ്രോസ് നേടിയെന്നാണ് റിപ്പോര്‍ട്ട് . തെലുങ്ക് സംസ്ഥാനങ്ങളിലെ എല്ലാ സർക്യൂട്ടുകളിലും ചിത്രം അതിശയകരമായ കളക്ഷനാണ് നേടിയത് എന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ അര്‍ദ്ധ രാത്രിയും അധിക ഷോകൾ നടന്നുവെന്നാണ് വിവരം. നിർമ്മാതാവ് നാഗ വംശി ഏകദേശം 25 കോടി ആദ്യദിനം കളക്ഷന്‍ കിട്ടും എന്നാണ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. അത് ഏതാണ്ട് ശരിയാകുന്നതാണ് കളക്ഷന്‍. 

ഡിജെ ടില്ലു സംവിധാനം ചെയ്തത് വിമല്‍ കൃഷ്ണ ആയിരുന്നെങ്കില്‍ ടില്ലു സ്ക്വയര്‍ സംവിധാനം ചെയ്യുന്നത് മാലിക് റാം ആണ്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സായ് പ്രകാശ് ഉമ്മഡിസിംഗുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂളി, സംഗീതം റാം മിരിയാല, അച്ചു രാജാമണി, കലാസംവിധാനം എ എസ് പ്രകാശ്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. 

റിലീസ് തീയതി പല കുറി മാറ്റിവെക്കപ്പെട്ട സിനിമയാണ് ടില്ലു സ്ക്വയര്‍. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കാരണം. ഫെബ്രുവരി 9 ന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആ ദിവസവും എത്തിയില്ല. തുടര്‍ന്ന് അവസാനം മാര്‍ച്ച് 29ന് ചിത്രം റിലീസാകുകയായിരുന്നു. 

ഗോഡ്‌സില്ല xകോങ്:ന്യൂ എംപയര്‍: റീലീസ് ദിവസം റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഗംഭീര കളക്ഷന്‍ നേടി ഭീമന്മാര്‍.!

പെണ്‍പട ബോക്സോഫീസിനെ ഞെട്ടിച്ചോ?: ക്രൂ റിലീസ് ദിനത്തില്‍ നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios