മാര്‍വലിന്‍റെ പെണ്‍പട ദുരന്തത്തിലേക്കോ? ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഇങ്ങനെ.!
പക്ഷെ വലിയ താരനിരയുണ്ടായിട്ടും ചിത്രം നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ വിയര്‍ക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
ഹോളിവുഡ്: ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസ്. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനയെങ്കിലും. മാര്‍വലിന്‍റെ ഒരു പെണ്‍ ചരിതം തന്നെയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തില്‍ ബ്രീ ലാർസൺ, ടെയോന പാരിസ്, ഇമാൻ വെള്ളാനി, സാമുവൽ എൽ. ജാക്‌സൺ, സാവെ ആഷ്ടൺ എന്നിവരാണ് താരനിര. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസായത്. ഇന്ത്യയില്‍ ദീപാവലി ലീവിന് അനുസരിച്ച് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ‘ദി മാർവൽസ്’ തിയേറ്ററുകളിൽ എത്തി.
പക്ഷെ വലിയ താരനിരയുണ്ടായിട്ടും ചിത്രം നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ വിയര്‍ക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
ഡെഡ്‌ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച്, നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ നിരാശാജനകമായ ഓപ്പണിംഗ് വാരത്തിലേക്കാണ് മാർവൽസ് നീങ്ങുകയാണ്. വ്യാഴാഴ്ച രാത്രി പ്രിവ്യൂവിൽ നിന്ന് ഏകദേശം 6.5 മില്യൺ ഡോളർ നേടിയ ചിത്രം ഞായറാഴ്ച അവസാനത്തോടെ 47-55 മില്യൺ ഡോളർ വരെ നേടാനാണ് സാധ്യതയെന്നാണ് വിവരം. നേരത്തെ പ്രവചിക്കപ്പെട്ട കളക്ഷനെക്കാള്‍ ഏറെ കുറവാണ് ഇതെന്നത് ട്രേഡ് അനലിസ്റ്റുകളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം ഓപ്പണിംഗ് വീക്ക് കളക്ഷനാണ് നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ മാർവൽസ് ഇതോടെ കുറിക്കുക. ഇതുവരെ 2008-ലെ ദി ഇൻക്രെഡിബിൾ ഹൾക്ക് ആയിരുന്നു ഈ പട്ടികയില്‍ ഒന്നാമത്. അന്ന് ആ ചിത്രം ഓപ്പണിംഗ് വാരാന്ത്യത്തിൽ 55.4 മില്യൺ യുഎസ് ഡോളറാണ് നേടിയത്. ഇപ്പോൾ, ബ്രീ ലാർസൺ മുന്നില്‍ നിന്ന് നയിക്കുന്ന ഈ ചിത്രം ആ സംഖ്യയ്ക്കും താഴെയായിരിക്കും എന്നാണ് വിവരം.
200 മില്ല്യണ്‍ യുഎസ് ഡോളര്‍ ചിലവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം ലാഭം നേടിയില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കുമോ എന്ന ആശങ്കയും ഹോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്.
'ഗ്ലോറിയസ് പര്‍പ്പസ്' പൂര്‍ത്തിയാക്കി: മാര്‍വലില്‍ ഇനി ലോക്കിയുണ്ടാകില്ല: വലിയ സൂചന എത്തി.!
'പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു': കൈകൂപ്പി കല്യാണി