സംഭവിക്കുന്നത് അത്ഭുതമോ?, മൂന്നാം ദിവസത്തെ കളക്ഷൻ റിലീസിനേക്കാളും, ആ നിര്‍ണായക സംഖ്യയിലേക്ക്

ദ ഗോട്ടിന്റെ തമിഴ്‍നാട്ടിലെ ആകെ കളക്ഷൻ നിര്‍ണായക സംഖ്യയിലേക്കും.

The GOAT third day collcetion report out hrk

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. റിലീസിനേ ആഗോളതലത്തില്‍ 100 കോടിയിലധികം ചിത്രം നേടിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 200 കോടിയും കടന്നു എന്നാണാണ് പുതിയ റിപ്പോര്‍ട്ട്. തമിഴിനാട്ടില്‍ റിലീസിനേക്കാളും മൂന്നാം ദിവസം കളക്ഷൻ നേടി എന്ന് റിപ്പോര്‍ട്ടും ആവേശമുണ്ടാക്കുന്നതാണ്.

തമിഴ്‍നാട്ടില്‍ മാത്രമായി ഇന്ന് 100 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷകള്‍. ശനിയാഴ്‍ച വൻ കുതിപ്പാണ് വിജയ്‍യുടെ ദ ഗോട്ട് നടത്തിയിരിക്കുന്നത്.
കേരളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഓപ്പണിംഗില്‍ ദ ഗോട്ട്. റിലീസിന് വൻ പ്രതികരണം നേടാനായില്ലെങ്കിലും ചിത്രത്തിന് കുതിപ്പ് നടത്താനാകുന്നുണ്ടെന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദളപതി വിജയ് നായകനായി മുമ്പെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: വമ്പൻ അപ്‍ഡേറ്റ്, കാത്തിരിപ്പ് നീളില്ല, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios