ഷോകള്‍ വര്‍ദ്ധിപ്പിച്ചു, വിറ്റത് 6607 ടിക്കറ്റുകള്‍, നേടിയ തുക ഞെട്ടിക്കുന്നത്, ഇനി ദ ഗോട്ടും കുതിക്കും

ദ ഗോട്ടിന്റെ പ്രീമിയര്‍ഷോയുടെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

The GOAT advance USA ticket sales report hrk

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ദ ഗോട്ട്. രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ ഒരു സിനിമ മാത്രമാണ് ഇനി വിജയ് ചെയ്യുക. അതിനാലാണ് വിജയ്‍യുടെ പുതിയ ചിത്രം ദ ഗോട്ട് ശ്രദ്ധയാകര്‍ഷിക്കുന്നതും. യുഎസ്‍എയില്‍ പ്രീമിയര്‍ അ‍്വഡ്വാൻസ് സെയ്‍ല്‍സ് കളക്ഷൻ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതുമാണ്.

യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ദ ഗോട്ടിന്റെ ഏകദേശം 307 ഷോകളാണ് ഉണ്ടാകുക. ഏകദേശം മുൻകൂറായി വിറ്റിരിക്കുന്നത് 6607 ടിക്കറ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ട് അഡ്വാൻസായി 1.44 കോടി രൂപ നേടി എന്നുമാണ് റിപ്പോര്‍ട്ട്.

വിജയ് രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു താരവും ആണ് എന്നതിനാല്‍ ആ സ്വീകാര്യതയുമുണ്ട്. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ദ ഗോട്ടിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകളാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടേത്. നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളില്‍ ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും വലിയ ആരാധകരുള്ള ഒരു താരമായതിനാല്‍ റിലീസ് സംസ്ഥാനമൊട്ടാകെ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഡി ഏജിംഗ് സാങ്കേതിക വിദ്യയാല്‍ താരത്തെ ചെറുപ്പമാക്കിയതും ഒരു കൗതുകമായി മാറിയേക്കുമെന്നാണ് സിനിമാ ആരാധകര്‍ വിചാരിക്കുന്നത്. ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി, വെളിപ്പെടുത്തി യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios