'യോഗിജിയുടെ കണ്ണീരും' രക്ഷിച്ചില്ല; ബോംബായി കങ്കണയുടെ തേജസ്; 60 കോടി ചിലവില്‍ ഒരുക്കിയ പടം ഇതുവരെ നേടിയത്

അതേ സമയം തേജസിനൊപ്പം ഇറങ്ങിയ 12ത് ഫെയില്‍ എന്ന ചിത്രം തേജസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. 

Tejas box office collection Day 6: Kangana Ranaut Movie become disaster in box office after yogi special show vvk

മുംബൈ: ബോളിവുഡ് താരം കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ബോക്സോഫീസ് ദുരന്തം എന്ന ലേബലില്‍ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിട്ട് ദിവസങ്ങളായി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ചിത്രം തീയറ്റര്‍ വിട്ടേക്കും എന്നാണ് ചിത്രത്തിന്‍റെ ബുധനാഴ്ചത്തെ കണക്കുകള്‍ പറയുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 5 ലക്ഷം രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ബുധനാഴ്ച നേടിയത്. ചിത്രത്തിന്‍റെ ഒക്യൂപെന്‍സി 8.39 ആയിരുന്നു. 

അതേ സമയം തേജസിനൊപ്പം ഇറങ്ങിയ 12ത് ഫെയില്‍ എന്ന ചിത്രം തേജസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. ആറ് ദിവസം കൊണ്ട് കങ്കണയുടെ ചിത്രം 5.15 കോടിയാണ് നേടിയത് എന്നാണ്  ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ഇതുവരെയുള്ള തേജസിന്‍റെ ബോക്സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോള്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ്  സിനിമാലോകത്തിന്‍റെ വിലയിരുത്തല്‍. 

രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രേക്ഷകര്‍ എത്തേണ്ട ഞായറാഴ്ച പോലും തങ്ങള്‍ക്ക് ലഭിച്ചത് 100 പ്രേക്ഷകരെയാണെന്ന് മുംബൈയിലെ പ്രശസ്ത തിയറ്റര്‍ ആയ ഗെയ്റ്റി ഗാലക്സിയുടെ ഉടമ മനോജ് ദേശായി ബോളിവുഡ് ഹംഗാമയോട് പറഞ്ഞത്.

അതേ സമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അടക്കം സ്പെഷ്യല്‍ ഷോ ഒരുക്കി നടത്തിയ പ്രമോഷന്‍ രീതികള്‍ ഒന്നും ചിത്രത്തെ രക്ഷിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നു. തന്‍റെ ചിത്രം കണ്ട് യോഗി അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. 

 നേരത്തെ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂവില്‍ കങ്കണ തന്‍റെ എക്സ് അക്കൌണ്ടില്‍ നടത്തുന്ന ട്വിറ്റുകള്‍ കോടികള്‍ മുടക്കി പടമായി പിടിച്ചതാണ് തേജസ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. 

2019 മുതലുള്ള കരിയറില്‍ നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കാത്ത ഒരേയൊരു കങ്കണ ചിത്രം തമിഴില്‍ എത്തിയ ചന്ദ്രമുഖി 2 ആണ്. മറ്റെല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. 85 കോടി ബജറ്റിലെത്തി, 4 കോടിക്ക് താഴെ കളക്ഷന്‍ നേടിയ ധാക്കഡും ഇതില്‍ പെടുന്നു.

'ഷാരൂഖും, പ്രഭാസും അങ്ങനെ ക്രിസ്മസിന് കേരളം തൂത്തുവാരേണ്ട': വന്‍ പ്രഖ്യാപനവുമായി ലാലേട്ടന്‍.!

പരാജയം ബാധിച്ചു; ചിത്രം ചെയ്യാന്‍ തന്ന മൂന്ന് അഡ്വാന്‍സുകള്‍ തിരിച്ചുകൊടുക്കേണ്ടി വന്നു: അരുണ്‍ ഗോപി

Latest Videos
Follow Us:
Download App:
  • android
  • ios