വമ്പൻമാരെ ഞെട്ടിച്ച 2024ലെ ചിത്രം, ടിക്കറ്റ് വിലയില്‍ ഓഫര്‍, നേടാനായത് 300 കോടിയില്‍ അധികം കളക്ഷൻ
വമ്പൻമാരെ ഞെട്ടിച്ച സര്‍പ്രൈസ് ചിത്രത്തിന്റെ ടിക്കറ്റ് വിലയില്‍ ഓഫര്‍.
വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. ടിക്കറ്റ് വിലയില്‍ ഓഫര്‍ നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ഫെബ്രുവരി 23 മുതല്‍ 29 വരെയാണ് ഓഫര്‍. തേജ സജ്ജ നായകനായായി എത്തിയ ചിത്രം റിലീസായി ഒന്നര മാസത്തോളമായിട്ടും മികച്ച നേട്ടമുണ്ടാക്കുമ്പോള്‍ സിംഗിള്‍ സ്‍ക്രീനില്‍ 112 രൂപയും നാഷണല്‍ മള്‍ട്ടിപ്ലക്സ് ചെയ്‍നില്‍ 112 രൂപയും ടിക്കറ്റ് വിലയായി നല്‍കിയാല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെ ഓഫര്‍. പുതുതായി നല്‍കിയ ഓഫര്‍ എന്തായാലും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിലാക്കിയിട്ടുണ്ട്. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു ഹനുമാൻ പ്രദര്‍ശനത്തിനെത്തിയത്.
അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.
തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.
Read More: കോളിവുഡിലെ ഉയര്‍ന്ന തുക, വിജയ് ചിത്രത്തിന് റിലീസിനുമുന്നേ ലഭിച്ചതിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക