കേരളത്തില്‍ ഹനുമാൻ ഇനി 100 തിയറ്ററുകളില്‍, വമ്പൻമാരെ ഞെട്ടിച്ച് നേടിയത് 100 കോടി, ഓസ്‍ലറും നേരും ജാഗ്രതൈ
കേരളത്തില്‍ വെറും 40 തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്‍തിരുന്നത്.
ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയതായിരുന്നു ഹനുമാൻ. ഹനുമാന്റെ ആകെ ബജറ്റ് 50 കോടി മാത്രമാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഹനുമാൻ ആകെ 100 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ വെറും 40 തിയറ്ററുകളിലാണ് ചിത്രം റിലീസായതെങ്കിലും വൻ സ്വീകരണം ലഭിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്‍ച മുതല്‍ 100 സെന്ററുകളില്‍ കാണാൻ കഴിയും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹനുമാൻ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയത്. ഹനുമാൻ പ്രശാന്ത് വര്‍മയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. തേജ സജ്ജ നായകനുമായെത്തിയ ഹനുമാൻ സിനിമയാണ് ഛായാഗ്രാഹണം ദാശരധി ശിവേന്ദ്രയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമേ കന്നഡ, മറാത്തി, സ്‍പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവയിലുമായി ജനുവരി 12നാണ് റിലീസ് ചെയ്‍തത്.
കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമിച്ചിരിക്കുന്നത്. ഹനുമാൻ ശ്രീമതി ചൈതന്യയാണ് അവതരിപ്പിച്ചത്. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് പ്രദർശനാവകാശം നേടിയത്. ഡിസ്ട്രിബ്യൂഷൻ പാർട്‍ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. തേജ സജ്ജയുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ വിവിധ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത് വർമ. സൂപ്പര്‍ഹീറോയായി ഹനുമാനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം 'അഞ്ജനാദ്രി' എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. 'ശ്രീരാമദൂത സ്‌തോത്രം', 'ആവക്കായ ആഞ്ജനേയ' തുടങ്ങിയവയ്‍ക്ക് പുറമേ പവർഫുൾ ഹനുമാൻ', 'സൂപ്പർ ഹീറോ ഹനുമാൻ' എന്നീ ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. പിആർഒ ശബരി.
Read More: ജനുവരിയിലില്ല, തങ്കലാനെത്താൻ കുറച്ച് കാത്തിരിക്കണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക