തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്
തമിഴ്‍നാട്ടില്‍ വിജയ് ഏഴാമതായപ്പോള്‍ മലയാള ചിത്രമാണ് മുന്നില്‍.
മലയാളത്തിന് 2024 നല്ല വര്‍ഷമാണ്. എന്നാല്‍ തമിഴകത്ത് വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ 2024ല്‍ ഉണ്ടായിട്ടില്ല. ആ പരാതി തീര്‍ക്കാൻ നിരവധി ചിത്രങ്ങള്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. 2024ലെ തമിഴ് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ മുൻനിരയില്‍ നില്‍ക്കുന്ന വിവിധ ഏഴ് ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.
തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി ആണ് എന്നതാണ് പ്രധാന പ്രത്യേകത. റീ റിലീസായിട്ടും മികച്ച കളക്ഷൻ ചിത്രത്തിന് നേടാൻ കഴിഞ്ഞിരിക്കുന്നു. ഇതിനികം വിജയ്‍യുടെ ഗില്ലി 13.50 കോടി രൂപ ആകെ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഈ നേട്ടം വെറും ആറ് ദിവസത്തിനുള്ളില്‍ ആണ് എന്നത് വിജയ്‍യുടെ ഗില്ലി കാലമെത്രയായാലും ആരാധകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
ആറാം സ്ഥാനത്ത് ജയം രവി ചിത്രം സൈറണാണ്. സൈറണ് തമിഴകത്ത് നേടാനായത് 15.50 കോടി രൂപ മാത്രമാണ്. തൊട്ടുപിന്നിലുള്ള ലാല്‍സലാമിന് നേടാനായത് 18.60 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിട്ടും ചിത്രത്തിന് വമ്പൻ വിജമാകാൻ സാധിച്ചിട്ടില്ല എന്നത് ആരാധകരെ വലിയ നിരാശയിലാക്കിയപ്പോള്‍ ഗോഡ്‍സില്ല വേഴ്‍സസ് കോംഗ് 30 കോടി നേടി തൊട്ടുമുന്നിലുണ്ട്.
തമിഴ് ബോക്സ് ഓഫീസില്‍ 2024ലെ കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറാണ് ഇടംനേടിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലെര്‍ തമിഴകത്ത് 38.90 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്ത് 2024ല്‍ 57.40 കോടി നേടി ഹിറ്റായ ശിവകാര്‍ത്തികേയന്റെ അയലാൻ ആണ്. മലയാളത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്‍ ആകെ 62.50 കോടി രൂപ നേടി തമിഴ്‍നാട് ബോക്സ് ഓഫീസില്‍ 2024ല്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്ന ഒരു സവിശേഷതയുമുണ്ട്.
Read More: 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക