വെറും നാല് മണിക്കൂര്‍, കേരള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് കങ്കുവ, ടിക്കറ്റുകള്‍ വിറ്റഴിയുന്നത് ശരവേഗത്തില്‍
ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമ്പോള്‍ കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നിരിക്കുകയാണ്.
കങ്കുവയുടെ ആവേശത്തിരയിലാണ് സിനിമാ ആരാധകര്‍. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കങ്കുവയുടെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. കേരളത്തിലും കങ്കുവയുടെ ടിക്കറ്റ് ബുക്കിംഗ് കളക്ഷൻ ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ കങ്കുവയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിട്ട് കേവലം നാല് മണിക്കൂറേ ആയുള്ളൂ. ഇതിനകം കങ്കുവ കേരളത്തില്‍ ഒരു കോടി രൂപ മുൻകൂറായി നേടിക്കഴിഞ്ഞു എന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ സൂര്യയുടെ കങ്കുവ ആകെ 1000 കോടിയിലധികം നേടുമെന്നാണ് പ്രതീക്ഷ . ബുക്ക് മൈ ഷോയില്‍ മാത്രം, ചിത്രത്തിന് 250,000 പേരാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും ഉണ്ടാകും. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക