വിവാദങ്ങള്‍ക്ക് മുകളില്‍ പറന്നോ ഗരുഡന്‍: രണ്ടാം ദിനം ബോക്സോഫീസില്‍ നേടിയത്.!
നവംബര്‍ 3ന് റിലീസ് ചെയ്ത ചിത്രത്തിന്ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം 1.05 കോടിയാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്ക്.
കൊച്ചി: സുരേഷ് ഗോപിയുടേതായി ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഗരുഡന്‍. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിന് മികച്ച പ്രീ റിലീസ് ഹൈപ്പ് നല്‍കിയിരുന്നു. റിലീസ് ദിനത്തില്‍ കളക്ഷനില്‍ തുടര്‍ന്ന സ്ഥിരത രണ്ടാം ദിനത്തിലും ഗരുഡന്‍ നിലനിര്‍ത്തിയെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.
നവംബര്‍ 3ന് റിലീസ് ചെയ്ത ചിത്രത്തിന്ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം 1.05 കോടിയാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്ക്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയെന്നാണ് രണ്ടാം ദിനത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. വീക്കെന്‍റ് ആരംഭ ഡേയായ ശനിയാഴ്ച ചിത്രം കേരളത്തില്‍ നിന്നും 1.75 കോടി നേടിയെന്നാണ് കണക്ക്. ഇത് ഏര്‍ലി എസ്റ്റിമേറ്റാണ് എന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ട് ദിനത്തില്‍ ഗരുഡന്‍ 2.8 കോടി രൂപ കേരള ബോക്സോഫീസില്‍ നേടി.
നവംബര്‍ 4 ശനിയാഴ്ച 43.79 ആണ് ചിത്രത്തിന് ലഭിച്ച ഒക്യൂപെന്‍സി. റിലീസ് ദിന കേരള കളക്ഷനിലെ 75 ശതമാനവും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനി നേരത്തെ അറിയിച്ചിരുന്നു. ഈ ട്രെന്‍റ് ശനിയാഴ്ചയും തുടര്‍ന്നുവെന്നാണ് വിവരം. മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ഞായറാഴ്ചയും ചിത്രം കളക്ഷനില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിവരം. ഗരുഡന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയാവും എന്ന് അറിയാനുള്ള കൌതുകത്തിലാണ് ട്രാക്കര്‍മാര്‍.
ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ജിനേഷ് എം രചിച്ച കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിര എത്തുന്ന ചിത്രമാണിത്.
മായിച്ച് കളഞ്ഞതെല്ലാം വീണ്ടും പ്രത്യക്ഷപ്പെടുന്നു?: സാമന്ത നാഗചൈതന്യ വീണ്ടും ഒന്നുക്കുന്നോ.!
ഇന്ത്യന്‍ സിനിമയില്‍ 2023 ല്‍ ഇതുവരെ ഏറ്റവും ലാഭം നേടിയ എട്ട് പടങ്ങള്‍; കൂട്ടത്തിലുണ്ട് സര്‍പ്രൈസ്.!