Asianet News MalayalamAsianet News Malayalam

60 കോടിപ്പടം തകര്‍ത്തത് ബാഹുബലി 2 റെക്കോഡ്: ബോളിവുഡിന് അത്ഭുതം

ബോളിവുഡ് ബോക്സോഫീസിൽ സ്ത്രീ 2 500 കോടി കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു.

Stree 2 box office collection record topple bahubali 2
Author
First Published Sep 8, 2024, 12:44 PM IST | Last Updated Sep 8, 2024, 12:44 PM IST

മുംബൈ: ബോക്സോഫീസ് ഹിറ്റുകള്‍ ഇല്ലാതെ വരള്‍ച്ചയിലായ ബോളിവുഡിന് ആശ്വാസം നല്‍കിയ ചിത്രമാണ് സ്ത്രീ 2. ബോക്സോഫീസില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിക്ക് മുകളില്‍ ചിത്രം നേടിയെന്നാണ് വിവരം. ഇപ്പോഴിതാ ശ്രദ്ധ കപൂര്‍ രാജ് കുമാര്‍ റാവും എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്നു.

മൂന്നാം വാരത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ബാഹുബലി 2 ഹിന്ദി ഡബ്ബിന്‍റെ റെക്കോഡാണ് സൂപ്പര്‍ നാച്വറല്‍ ത്രില്ലറായ സ്ത്രീ 2 തകര്‍ത്തത്. ഏഴു വര്‍ഷം പഴക്കമുള്ള റെക്കോഡായിരുന്നു ഇത്. 70.02 കോടി എന്ന ബാഹുബലി 2വിന്‍റെ റെക്കോഡാണ് സ്ത്രീ 2 മറികടന്നത്.

മൂന്നാം വാരം കഴിഞ്ഞ് നാലാം വാരത്തിലേക്ക് കടക്കുന്ന സ്ത്രീ 2 ഗണേഷ ചതുര്‍‌ദ്ദി വാരാന്ത്യത്തിലും മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സ്ത്രീ 2 ആഗോള ബോക്സോഫീസില്‍ 725 കോടിയാണ് നേടിയിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ ഗ്രോസ് 606 കോടിയാണ്. 

ബോളിവുഡിലെ സമീപകാല സൂപ്പര്‍ഹിറ്റ് ആണ് സ്ത്രീ 2. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും തിയറ്ററുകളിലെത്താന്‍ കാണികള്‍ മടിക്കുമ്പോള്‍ ഈ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് കാണികള്‍ നല്‍കിയത്. 2018 ല്‍ പുറത്തെത്തിയ സ്ത്രീയുടെ രണ്ടാം ഭാഗം അതിന്‍റെ സംവിധായകന്‍ അമര്‍ കൌശിക് ആണ് ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ കോമഡി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. 

ഈ വര്‍ഷത്തെ ബോളിവുഡിലെ ആദ്യത്തെ ക്ലീന്‍ ബോക്സോഫീസ് വിന്നര്‍: സ്ത്രീ 2 വിന് വന്‍ മുന്നേറ്റം

'ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോകളില്ല, കാരണം ഇപ്പോഴാണ് മനസിലായത്': മമ്മൂട്ടിക്ക് ജന്മദിനാശംസയുമായി ദുല്‍ഖര്‍

Latest Videos
Follow Us:
Download App:
  • android
  • ios