ഹിറ്റിലേക്ക് 'സ്‍ഫടികം 4 കെ'; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്

spadikam 4k kerala opening weekend box office collection gross mohanlal bhadran nsn

തിയറ്റര്‍ റിലീസിന്‍റെ 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൃത്യമായ ഇടവേളകളിലെന്നോണം ടെലിവിഷനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രം. മുഖംമിനുക്കി എത്തിയ സ്ഫടികം മലയാള സിനിമയില്‍ പുതിയൊരു സാധ്യതയുടെ വാതില്‍ തുറന്നിടുകയാണ്. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന്‍ ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. അതനുസരിച്ച് ചിത്രം ഇതിനകം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു.

കേരളത്തില്‍ 160, മറ്റു സംസ്ഥാനങ്ങളില്‍ നൂറോളം സ്ക്രീനുകളില്‍, വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്ക്രീനുകളില്‍.. ഇത്തരത്തില്‍ വൈഡ് റിലീസ് ആയാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫടികം റീ റിലീസ് ചെയ്യപ്പെട്ടത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം ഞായര്‍ വരെയുള്ള ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 3 കോടിക്ക് (ഗ്രോസ്) മുകളിലാണെന്നാണ് വിവരം. കൃത്യമായ തുക വന്നിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് നേടിയതിനേക്കാള്‍ വരും ചിത്രത്തിന്‍റെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ എന്നാണ് വിവരം. 

ALSO READ : 'ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു'; തനിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണമെന്ന് ജോജു

ഒരു പഴയ സിനിമയുടെ റീ റിലീസ് എന്ന നിലയില്‍ തിയറ്റര്‍ ഉടമകള്‍ക്ക് തുടക്കത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യ ഷോയോടെ അത് മാറിയെന്ന് സ്ഫടികം 4 കെ പ്രോജക്റ്റ് ഡിസൈനറും സഹ നിര്‍മ്മാതാവുമായ അജി ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  "റിലീസ് ദിനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംശയങ്ങള്‍ മാറി. ഷോയുടെ എണ്ണം കൂടി. നൂണ്‍ ഷോ മാത്രം ഉണ്ടായിരുന്ന ഇടങ്ങളില്‍ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എത്തി ഫുള്‍ ഷോ ആയി. കേരളത്തില്‍ ക്വാളിറ്റിയുള്ള ഡോള്‍ബി അറ്റ്മോസ് തിയറ്ററുകള്‍ 69 എണ്ണമാണ്. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന 160 സ്ക്രീനുകളില്‍ നിന്ന് രണ്ടാംവാരം ആ 69 തിയറ്ററുകളിലേക്ക് ഒതുങ്ങും. ദുബൈ, യുകെ ഉള്‍പ്പെടെ റിലീസ് ദിനത്തില്‍ നൂറോളം ഫാന്‍സ് ഷോകള്‍ ആണ് നടന്നത്. ഓസ്ട്രേലിയ, കാനഡ, യുഎസ്, ലണ്ടന്‍ എന്നിവിടങ്ങളിലൊക്കെ വന്‍ പ്രതികരണമാണ് ചിത്രത്തിന്", അജി ജോസ് പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios