ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ
ആ പട്ടികയില്‍ മോഹൻലാലും മമ്മൂട്ടിയുമില്ല.
ബോളിവുഡിനെയും അമ്പരിപ്പിക്കുന്നതാണ് അടുത്തിടെ തെന്നിന്ത്യൻ സിനിമകളുടെ വിജയം. തെന്നിന്ത്യ ആഗോള ബോക്സ് ഓഫീസ് കളക്ഷനുകളില്‍ മുൻനിരയിലെത്താറുണ്ട്. തെന്നിന്ത്യയില്‍ നിന്ന് എത്തിയ സിനിമകളുടെ കളക്ഷൻ പട്ടികയില്‍ വിദേശത്ത് തമിഴകമാണ് അധികവും. വിദേശ ബോക്സ് ഓഫീസില്‍ തെന്നിന്ത്യൻ സിനിമകളില്‍ കന്നഡയില്‍ നിന്നുള്ള യാഷിന്റെ കെജിഎഫ് രണ്ടാം ഭാഗം മൂന്നാമതുണ്ട്.
ഇന്ത്യക്ക് പുറത്ത് തെന്നിന്ത്യൻ സിനിമകളുടെ കളക്ഷനില്‍ കമല്‍ഹാസൻ നായകനായ വിക്രം 130 കോടി രൂപയില്‍ അധികം നേടി പട്ടികയില്‍ മുൻനിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. ഒമ്പതാമതെത്തിയ പൊന്നിയിൻ സെല്‍വൻ 2നും 130 കോടിയില്‍ അധികമുണ്ട്. തൊട്ടുപിന്നിലുള്ള എന്തിരനാകട്ടെ വിദേശത്ത് 135 കോടി നേടിയിട്ടുണ്ട്. ഏഴാമതുള്ള പൊന്നിയിൻ സെല്‍വൻ ഒന്ന് 170 കോടി രൂപ നേടി വിദേശത്ത് മികച്ച വിജയമായി മാറി.
ആറാമതുള്ള 2.0 വിദേശത്ത് 181 കോടി നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തൊട്ടുപിന്നിലുള്ള ജയിലര്‍ ആകെ 196 കോടി നേടി. നാലാമതുള്ള ലിയോ വിദേശത്ത് 198 കോടി രൂപ നേടിയപ്പോള്‍ ദളപതി വിജയ്‍യുടെ എക്കാലത്തയും വിജയ ചിത്രമായി. യാഷിന്റെ കെജിഎഫ് 2 വിദേശത്ത് 224 കോടി രൂപ നേടിയപ്പോള്‍ കന്നഡയില്‍ നിന്നുള്ള പ്രാതിധ്യമായി മൂന്നാം സ്ഥാനത്ത് എത്തി.
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ആര്‍ആര്‍ആറില്‍ ജൂനിയര്‍ എൻടിആറും രാം ചരണും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ വിദേശത്ത് തെന്നിന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിയെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിന്റെ ആര്‍ആര്‍ആര്‍ നേടിയത് 3,48 കോടി രൂപയാണ്. പ്രഭാസിന്റെ ബാഹുബലി രണ്ടാണ് ഒന്നാമത്. വിദേശത്ത് ആകെ നേടിയത് 518 കോടി രൂപയാണ്.
Read 'ഗെറ്റ് സെറ്റ് ബേബി'യിലൂടെ വേറിട്ടൊരു കഥാപാത്രവുമായി ഉണ്ണി മുകുന്ദൻ, ചിത്രീകരണം പൂർത്തിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക