'ജയിലര്‍' ശിവണ്ണയുടെ താരമൂല്യം ശരിക്കും ഉയര്‍ത്തിയോ? 'ഗോസ്റ്റ്' വിജയമോ? 17 ദിവസം കൊണ്ട് നേടിയത്
ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
രജനികാന്ത് ചിത്രം ജയിലര്‍ നേടിയ വലിയ വിജയത്തിനുള്ള ഒരു കാരണം അതിന്‍റെ താരനിര്‍ണ്ണയ മികവായിരുന്നു. വിനായകന്‍റെ പ്രതിനായകവേഷം പോലെ തന്നെ ചിത്രത്തിലെ അതിഥിവേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ ജനപ്രീതിയുള്ള താരങ്ങളെയാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ അതിഥിവേഷങ്ങളിലേക്ക് ക്ഷണിച്ചത്. ചിത്രത്തിന്‍റെ തമിഴ്നാടിന് പുറത്തുള്ള കളക്ഷന്‍ വര്‍ധിക്കുന്നതിനും ഇത് കാരണമായി. പറഞ്ഞുവരുന്നത് ശിവ രാജ്‍കുമാറിനെക്കുറിച്ചാണ്. പ്രശസ്തിക്ക് മുന്‍പും കുറവൊന്നുമില്ലെങ്കിലും കന്നഡത്തിന് പുറത്ത് ശിവണ്ണയെ വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് പരിചയപ്പെടാന്‍ ജയിലര്‍ ഒരു കാരണമായി. എന്നാല്‍ ഈ ചിത്രം അദ്ദേഹത്തിന്‍റെ താരമൂല്യത്തില്‍ വര്‍ധനവ് സൃഷ്ടിച്ചോ? നായകനായെത്തിയ അടുത്ത ചിത്രത്തിന്‍റെ കളക്ഷന്‍ മാത്രം നോക്കി ഇക്കാര്യം വിലയിരുത്താനാവില്ലെങ്കിലും അത് എത്രയെന്നറിയുന്നത് കൌതുകകരമായിരിക്കും.
ജയിലറിന് ശേഷം അദ്ദേഹത്തിന്‍റേതായി തിയറ്ററുകളിലെത്തിയ ചിത്രം എം ജി ശ്രീനിവാസ് കഥയെഴുതി സംവിധാനം ചെയ്ത ഗോസ്റ്റ് ആയിരുന്നു. ലിയോ എത്തിയ അതേദിവസം, ഒക്ടോബര്‍ 19 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ജയിലറിന് ശേഷം എത്തിയ ചിത്രം എന്ന നിലയ്ക്ക് ഇന്ത്യയൊട്ടാകെ വിതരണം ചെയ്ത് വലിയ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ശ്രമിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാല്‍ ഗാഡയുടെ പെന്‍ മൂവീസ് ആണ്. കന്നഡയില്‍ നിന്നുള്ള ഒരു ചിത്രത്തിന്‍റെ റൈറ്റ്സ് പെന്‍ മൂവീസ് ആദ്യമായാണ് വാങ്ങുന്നത്. ജയറാം ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നിക്കിന്‍റെ കണക്ക് പ്രകാരം ആദ്യ 17 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ് 24.3 കോടി ആണ്. നെറ്റ് കളക്ഷന്‍ 20.6 കോടിയും. 10- 15 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ നിലയ്ക്ക് ചിത്രം നിര്‍മ്മാതാവിന്‍റെ കൈ പൊള്ളിക്കില്ലെങ്കിലും ഹിറ്റ് സ്റ്റാറ്റസിലെത്താന്‍ ഇനിയും കളക്റ്റ് ചെയ്യേണ്ടതുണ്ട്. ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഗോസ്റ്റ്. തന്‍റെ ബീര്‍ബല്‍ ട്രിലജിയിലെ രണ്ടാമത്തെ ചിത്രമായി എം ജി ശ്രീനിവാസ് വിഭാവനം ചെയ്തിരിക്കുന്ന ചിത്രവുമാണ്.
ALSO READ : ഇവിടെ പൃഥ്വിരാജ് ഇല്ല, 'നജീബ്' മാത്രം! 'ആടുജീവിതം' ആദ്യ പോസ്റ്റര്‍ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക