ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച രണ്ട് ദക്ഷിണേന്ത്യന്‍ റീമേക്കുകളും പരാജയം; ഞെട്ടലില്‍ ബോളിവുഡ്

അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ഷെഹ്സാദ

shehzada selfiee huge budget and box office failures akshay kumar Kartik Aaryan nsn

ബോളിവുഡിന് റീമേക്ക്‍വുഡ് എന്നൊരു ചീത്തപ്പേര് ലഭിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ഒറിജിനല്‍ കണ്ടന്‍റ് സൃഷ്ടിക്കാന്‍ നോക്കുന്നതിന് പകരം വിജയം നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്ക് റൈറ്റ്സ് വാങ്ങി പണമിറക്കുന്നുവെന്നാണ് ആക്ഷേപമുന്നയിക്കുന്നവരുടെ പരാതി. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോളിവുഡിനെ നിരീക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാവും. റീമേക്കുകള്‍ വിജയിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉണ്ടാവാറില്ലെങ്കിലും പരാജയം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും വിമര്‍ശനങ്ങളും ഉയരും. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുകയാണ്. തെന്നിന്ത്യന്‍ സിനിമകളുടെ രണ്ട് റീമേക്കുകളാണ് സമീപ വാരങ്ങളില്‍ ബോളിവുഡില്‍ എത്തി ഒരേപോലെ പരാജയം ഏറ്റുവാങ്ങുന്നത്.

അക്ഷയ് കുമാര്‍- ഇമ്രാന്‍ ഹാഷ്മി ചിത്രം സെല്‍ഫി, കാര്‍ത്തിക് ആര്യന്‍ ചിത്രം ഷെഹ്‍സാദ എന്നിവയാണ് അവ. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ റീമേക്ക് ആണ് സെല്‍ഫിയെങ്കില്‍ വന്‍ വിജയം നേടിയ, അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ഷെഹ്സാദ. ഇതില്‍ കാര്‍ത്തിക് ആര്യന്‍ ചിത്രമാണ് ആദ്യം തിയറ്ററുകളില്‍ എത്തിയത്. ഫെബ്രുവരി 17 ന് ആയിരുന്നു റിലീസ്. 40 കോടിയോളം ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍  കോടി ആയിരുന്നു. ആദ്യദിനം മുതല്‍ മോശം മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കളക്ഷന്‍ ദിനേനയെന്നോണം കുറയാന്‍ തുടങ്ങി. 13-ാം ദിനമായ മാര്‍ച്ച് 1 ന് ചിത്രം ആകെ നേടിയിരിക്കുന്നത് 28 ലക്ഷം രൂപയാണ്. ഇതുവരെ ആകെ നേടിയത് 30.29 കോടി രൂപയും. ആറ് ശതമാനം ഒക്കുപ്പന്‍സിയാണ് ചിത്രത്തിന് നിലവില്‍ ലഭിക്കുന്നത്.

സൂപ്പര്‍താര ചിത്രമായതിനാല്‍ ഇതിലും ഉയര്‍ന്ന ബജറ്റിലാണ് സെല്‍ഫി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 100 കോടിയിലേറെയാണ് ബജറ്റ്. എന്നാല്‍ ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ 10 കോടിയില്‍ ഒതുങ്ങി. ചിത്രത്തിന്‍റെ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പോലും കാര്യമായി എത്തുന്നില്ല. കൊവിഡ് കാലത്തിന് മുന്‍പ് ബോളിവുഡില്‍ മിനിമം ഗ്യാരന്‍റി ഉണ്ടായിരുന്ന അക്ഷയ് കുമാറിന്‍റെ ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുന്നതിനെ ആശങ്കയോടെയാണ് ബോളിവുഡ് വ്യവസായം നോക്കിക്കാണുന്നത്.

ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതി നേടിയ 10 നായികമാര്‍

Latest Videos
Follow Us:
Download App:
  • android
  • ios