ഒരാഴ്ചയ്ക്ക് ശേഷം സ്ട്രോങ്ങായി സലാര്‍: എട്ടു ദിവസത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത്.!
സലാറിന്റെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ എട്ടാം ദിവസം എല്ലാ ഭാഷകളിലുമായി 312.3 കോടി കടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
മുംബൈ: സലാർ പാര്‍ട്ട് 1 കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ മികച്ച ബിസിനസ്സ് തുടരുകയാണ് പ്രഭാസ് നായകനായി എത്തിയ ചിത്രം.കെജിഎഫ് ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്, ശ്രുതി ഹാസൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയത്. ആദ്യ വാരാന്ത്യത്തിൽ ഒപ്പം ക്ലാഷ് വച്ച ഷാരൂഖിന്‍റെ ഡങ്കിയെക്കാള്‍ മികച്ച കളക്ഷന്‍ സലാര്‍ കുറിച്ചു. റിലീസ് ചെയ്ത് 8 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 312.3 കോടി രൂപ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കറായ സല്‍കിനിക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സലാറിന്റെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ എട്ടാം ദിവസം എല്ലാ ഭാഷകളിലുമായി 312.3 കോടി കടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ബോക്‌സ് ഓഫീസ്, ഒക്യുപെൻസി എന്നിവയുടെ അടിസ്ഥാനത്തിൽ എട്ടാം ദിവസത്തെ കളക്ഷൻ 4.3 കോടി ഓള്‍ ഇന്ത്യ കളക്ഷന്‍ ചിത്രം നേടിയെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോക്‌സ് ഓഫീസില്‍ ആദ്യ ആഴ്ചയിൽ സലാർ ഇന്ത്യയിൽ 308 കോടി രൂപ നേടിയെന്നാണ് കണക്ക്. തെലുങ്കിൽ 186.05 കോടിയും മലയാളത്തിൽ 9.65 കോടിയും തമിഴിൽ 15.2 കോടിയും കന്നഡയിൽ 4.6 കോടിയും ഹിന്ദിയിൽ 92.5 കോടിയും ബിസിനസ് ചിത്രം നേടി.
റിലീസ് ദിവസം തന്നെ 90.7 കോടി രൂപയുടെ ബിസിനസ് സലാർ നേടിയിരുന്നു. രണ്ടാം ദിവസം 56.35 കോടി രൂപയും മൂന്നാം ദിവസം 62.05 കോടി രൂപയും ലഭിച്ചു. നാലാം ദിവസം ഏകദേശം 46.3 കോടി രൂപയുടെ ബിസിനസ്സ് നടത്തി, അഞ്ചാം ദിവസം ഇന്ത്യയിൽ 24.9 കോടി രൂപ നേടി. ആറാം ദിവസം 15.6 കോടി രൂപയുടെ വ്യാപാരം നടന്നപ്പോൾ ഏഴാം ദിവസം 12.1 കോടി രൂപ നേടിയെന്നാണ് കണക്കാക്കുന്നത്.
കെജിഎഫ് എന്ന വമ്പൻ ഹിറ്റിനറെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പ്രഭാസ് ചിത്രം നേടുന്നത്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും.
മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.
റെക്കോര്‍ഡിട്ട് സലാര്‍, തെലുങ്കില്‍ മാത്രം കളക്ഷൻ ആ സുവര്‍ണ നേട്ടത്തില്‍