പൃഥ്വിരാജുള്ളത് സലാറിനെ തുണച്ചോ?, കേരളത്തില്‍ ചിത്രം നേടിയത്

സലാര്‍ കേരളത്തില്‍ നിന്ന് നേടിയത്.

Salaar Kerala box office collection report out Prithviraj Prashanth Neel Prabhas hrk

കേരളവും സലാറിനായി ആവേശത്തോടെ കാത്തിരുന്നിരുന്നു. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി എന്നതാണ് പ്രധാന കാരണം. കേരളത്തിലും റെക്കോര്‍ഡിട്ട കെജിഎഫ് ഒരുക്കിയ സംവിധായകൻ പ്രശാന്ത് നീല്‍ ബാഹുബലി നായകൻ പ്രഭാസുമായി എത്തുന്നുവെന്നതായിരുന്നു സലാറിലെ മറ്റ് പ്രതീക്ഷകള്‍. എന്തായാലും കേരളത്തില്‍ സലാര്‍ ഓപ്പണിംഗ് കളക്ഷനില്‍ മികച്ച നേട്ടുമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസിന് കേരളത്തില്‍ സലാര്‍ 5.45 കോടി രൂപയാണ് നേടിയത്. ഓപ്പണിംഗില്‍ ഒരു തെലുങ്ക് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡില്‍ രണ്ടാമത് എത്താനും സലാറിന് കഴിഞ്ഞു. ബാഹുബലി രണ്ട് കേരളത്തില്‍ 5.45 കോടി രൂപ നേടിയതാണ് തെലുങ്കില്‍ നിന്നുള്ള റിലീസ് റെക്കോര്‍ഡ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ കേരളത്തില്‍ നാല് കോടി രൂപ നേടി റീലീസ് റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

വര്‍ദ്ധരാജ് മാന്നാറായ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. വ്യാപക റിലീസായിരുന്നു കേരളത്തില്‍ സലാറിന്. ഇന്നലെ കേരളത്തില്‍ നിരവധി ഫാൻസ് ഷോകളും പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാറിനായി സംഘടിപ്പിച്ചിരുന്നു. വലിയ ആവേശകരമായ അന്തരീക്ഷത്തിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്‍തത് എന്ന് വ്യക്തം. സലാര്‍ നിര്‍മിച്ചത് ഹൊംമ്പാലെ ഫിലിംസാണ്. മികച്ച പ്രൊഡക്ഷൻ നിലവാരമായിരുന്നു പ്രഭാസ് ചിത്രത്തിന്റേത് എന്നുമായിരുന്നു അഭിപ്രായങ്ങള്‍. വമ്പൻ ക്യാൻവാസിലാണ് പ്രശാന്ത് നീല്‍ ചിത്രം ഒരുക്കിയത് എന്നാണ് റപ്പോര്‍ട്ട്.

മാസ് അപ്പീലുള്ള ഒരു നായക കഥാപാത്രമായിരുന്നു സലാറില്‍ പ്രഭാസിന്. പൃഥ്വിരാജ് സലാറില്‍ നിരവധി ഇമോഷണല്‍ രംഗങ്ങളില്‍ മികച്ചു നിന്നു. മലയാളി നടൻ പൃഥ്വിരാജിന്റെ സാന്നിദ്ധ്യം ചിത്രത്തില്‍ നിര്‍ണായകമായിരുന്നു എന്ന് നേരത്തെ പ്രശാന്ത് നീല്‍ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. സംഗീതം രവി ബസ്രുറായിരുന്നു.

Read More: ഒന്നാം സ്ഥാനത്ത് ആ വമ്പൻ താരം തിരിച്ചെത്തി, രണ്ടാമത് വിജയ്, നാലാമനായി പ്രഭാസ്, രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios