ഫൈനല്‍ ബോക്സ് ഓഫീസില്‍ ഒന്നാമത് ആര്? ആര്‍ആര്‍ആറോ കെജിഎഫോ?

1000 കോടിക്ക് മുകളിലാണ് ഇരുചിത്രങ്ങളുടെയും ബോക്സ് ഓഫീസ് നേട്ടം. എന്നാല്‍ അവസാന കളക്ഷന്‍ കണക്കുകളില്‍ ഒരു പടി മുന്നില്‍ ഏത് ചിത്രമാണ്?

rrr and kgf chapter 2 final box office comparison

തെന്നിന്ത്യന്‍ സിനിമയുടെ വളരുന്ന വിപണി ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ആകെ ബോധ്യപ്പെടുത്തിക്കൊടുത്ത നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് വന്നു. അതില്‍ ഈ വര്‍ഷത്തെ രണ്ട് പ്രധാന റിലീസുകള്‍ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ് ചാപ്റ്റര്‍ രണ്ടും. ഭാഷാതീതമായി ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രം ആ​ഗോള വിപണികളിലും മികച്ച പ്രതികരണമാണ് നേടിയത്. 1000 കോടിക്ക് മുകളിലാണ് ഇരുചിത്രങ്ങളുടെയും ബോക്സ് ഓഫീസ് നേട്ടം. എന്നാല്‍ അവസാന കളക്ഷന്‍ കണക്കുകളില്‍ ഒരു പടി മുന്നില്‍ ഏത് ചിത്രമാണ്? ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക്.

ആ​ഗോള ബോക്സ് ഓഫീസിലെ അവസാന കണക്കുകള്‍ പ്രകാരം ആര്‍ആര്‍ആറിനേക്കാള്‍ അല്‍പം മുകളില്‍ ഫിനിഷ് ചെയ്‍തിരിക്കുന്നത് കെജിഎഫ് ചാപ്റ്റര്‍ 2 ആണെന്നാണ് അവരുടെ വിലയിരുത്തല്‍. ഫൈനല്‍ ​ഗ്ലോബല്‍ ബോക്സ് ഓഫീസില്‍ ആര്‍ആര്‍ആര്‍ നേടിയത് 1112.5 കോടിയാണെന്ന് സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2 1200 കോടിയാണ് നേടിയത്. എന്നാല്‍ ഡിസ്ട്രിബ്യൂട്ടര്‍ ഷെയറില്‍ മുന്നില്‍ ആര്‍ആര്‍ആര്‍ ആണ്. 548.5 കോടി ആണിത്. കെജിഎഫ് ചാപ്റ്റര്‍ 2 വിതരണക്കാര്‍ക്ക് നേടിക്കൊടുത്തത് 535 കോടി രൂപയാണ്. 

ALSO READ : ഓസ്‍കറില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി? വിദേശ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയില്‍ 'ആര്‍ആര്‍ആര്‍'

ഇതോടെ ഇന്ത്യന്‍ സിനിമകളുടെ എക്കാലത്തെയും ബോക്സ് ഓഫീസ് ചരിത്രത്തില്‍ മൂന്ന്, നാല് സ്ഥലങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ രണ്ട് ചിത്രങ്ങള്‍. കെജിഎഫ് ചാപ്റ്റര്‍ 2 മൂന്നാം സ്ഥാനത്തും ആര്‍ആര്‍ആര്‍ നാലാം സ്ഥാനത്തുമാണ് ഇപ്പോള്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ആമിര്‍ ഖാന്‍ ചിത്രം ദം​ഗല്‍ ആണ്. രണ്ടാം സ്ഥാനത്ത് രാജമൗലിയുടെ തന്നെ ബാഹുബലി രണ്ടും.

Latest Videos
Follow Us:
Download App:
  • android
  • ios